നിലമ്പൂർ: തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നിലമ്പൂരിലെ ജനങ്ങളുടെ സ്നേഹം അറിഞ്ഞതായും അവർ തനിക്ക് അനുകൂലമായി വിധിയെഴുതുമെന്നും എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടി. നിലമ്പൂരിലെ ജനങ്ങൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളാണ്. മഴ വന്നാൽ ഭയപ്പാടോടുകൂടി കഴിയേണ്ടിവരുന്ന നൂറുകണക്കിന് കുടുംബങ്ങൾ നിലമ്പൂർ മണ്ഡലത്തിലുണ്ട്. വാഹനസൗകര്യം ഇല്ലാത്തതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾ, ഗ്രാമങ്ങളിലെ തകർന്ന റോഡുകൾ, നിരന്തര വൈദ്യുതി മുടക്കം, വന്യമൃഗ ശല്യം, വിദ്യാർത്ഥി സമൂഹം നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ, ജനങ്ങളിലെത്താത്ത സാമൂഹിക ക്ഷേമ പദ്ധതികൾ തുടങ്ങി ഗുരുതരമായ പ്രതിസന്ധികളാണ് ഈ ജനത അഭിമുഖീകരിക്കുന്നത്. നിലമ്പൂർ മണ്ഡലം എല്ലാ മേഖലകളിലും ബഹുദൂരം പിന്നിലാണ്. ഇതിനൊരു മാറ്റം വേണമെന്ന് ജനങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്. ഈ ജനങ്ങളോടൊപ്പം നിന്ന് നിലമ്പൂരിനെ മാറ്റാൻ സാധിക്കുമെന്നും ബലൂൺ ചിഹ്നത്തിൽ എനിക്ക് വോട്ട് നൽകി വിജയിപ്പിക്കണമെന്നും അഡ്വ. സാദിഖ് നടുത്തൊടി അഭ്യർത്ഥിച്ചു

Leave a Reply

Your email address will not be published.