രവിമേലൂർ

ചാലക്കുടി – കൊരട്ടി മുതൽ മുരിങ്ങൂർ വരെ വൻ ഗതാഗതകുരുക്ക് –
NH47 ൽ യാത്ര ചെയ്യുന്നവർ മണിക്കൂറുകൾ കാത്ത് കിടന്നിട്ടാണ് മുരിങ്ങൂർ ജംഗ്ഷനിൽ നിന്നും ചാലക്കുടിയിലേയ്ക്ക് എത്താൻ കഴിയുന്നത്! കുറച്ചു കാലങ്ങളായി മുരിങ്ങൂർ ജംഗ്ഷനിൽ നടക്കുന്ന അടിപ്പാതയുടെ ശാസ്ത്രീയമല്ലാത്ത രീതിയിലുള്ള പ്രവർത്തനമാണ് യാത്രക്കാരെ ദുരിതത്തിൽ ആക്കിയിരിക്കുന്നത്? വേണ്ടത്ര സുരക്ഷയില്ലാത്ത വീതികുറഞ്ഞ സർവ്വീസ് റോഡുകളും – കാനകളുടെ മുകളിൽ ഇട്ടിരിക്കുന്ന ബലമില്ലാത്ത സ്ലാബുകളും – ടോറസ്സ് പോലുള്ള വാഹനങ്ങളും, മറ്റും സ്ലാബിൽ കയറി ഇറങ്ങിയാൽ, മാത്രമെ യാത്ര ചെയ്യാൻ സാധിക്കുകയുള്ള ! വേണ്ടത്ര വീതിയില്ലാത്തത് കൊണ്ടാണ് സ്ലാബുകളിൽ വാഹനങ്ങൾ യാത്രക്കൊരുങ്ങുന്നത്! ഇതിനിടയിൽ രോഗികളുമായി വരുന്ന ആംബുലൻസുകളുടെ കാര്യമാണ് ഏറ്റവും ശ്രദ്ധേയം! കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ചാലക്കുടി MLA യുടെ നേതൃത്വത്തിൽ ഒരു സമരം നടന്നിരുന്നു. അതുകൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടായില്ല എന്നതാണ് സത്യം! മനുഷ്യരുടെ കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള സമരങ്ങളല്ല ഇവിടെ ആവശ്യം ! യാത്രക്കാർക്കും രോഗികൾക്കും സുഖമായി യാത്ര ചെയ്യുന്നതിനുവേണ്ട തീരുമാനം ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും കൈകൊള്ളണമെന്നാണ് യാത്രക്കാരും, പൊതുജനങ്ങളും ഏകപക്ഷീയമായി ആവശ്യപ്പെടുന്നത്!

Leave a Reply

Your email address will not be published.