
ആവേശക്കടലായ് റോഡ് ഷോ
നിലമ്പൂർ: കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ശ്രദ്ധേയമാവുകയാണ് എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി. മുന്നണികളുടെ ഭരണത്തിൽ മനംമടുത്തവർ അഡ്വ. സാദിഖ് നടുത്തടിയുടെ പിന്നിൽ അണിനിരന്നതോടെ അപ്രതീക്ഷിത വിധിയെഴുത്താകും നിലമ്പൂരിലേത്. ഒരു മുന്നണികൾക്കും കീഴടങ്ങാത്ത മനസ്സാണ് നിലമ്പൂരിലെ ജനങ്ങളുടേത്. മാറിച്ചിന്തിക്കുന്ന മണ്ഡലത്തിലെ ജനങ്ങൾ എസ്ഡിപിഐ സ്ഥാനാർഥിയെ വിജയിപ്പിക്കുമെന്ന് ജില്ലാ പ്രസിഡൻ് അൻവർ പഴഞ്ഞി പറഞ്ഞു.
നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടി വൈകീട്ട് 4.30 ന് വഴിക്കടവില്‍ നിന്ന് ആരംഭിച്ച അഡ്വ. സാദിഖ് നടുത്തൊടിയുടെ റോഡ്ഷോ എടക്കര, ചുങ്കത്തറ, ചന്തക്കുന്ന് വഴി നിലമ്പൂരില്‍ സമാപിച്ചു. വഴിയരികിൽ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധ ജനങ്ങളും അഭിവാദ്യമർപ്പിക്കാൻ എത്തിയിരുന്നു. അഡ്വ. സാദിഖ് നടുത്തൊടിയുടെ ജനപിന്തുണ വിളിച്ചോതുന്ന കാഴ്ചകളായിരുന്നു ജാഥ വന്ന വഴികളിലുടനീളം. നാളെ നടക്കുന്ന കൊട്ടിക്കലാശവും ആവേശഭരിതമാകും.


Leave a Reply