
ഗുരുവായൂര്‍: കോണ്‍ഗ്രസ് പൂക്കോട് മണ്ഡലം പ്രസിഡന്റ് ആന്റോ തോമസ് സ്ഥാനം രാജിവെച്ചു. തമ്പുരാന്‍പടിയിലെ മണ്ഡലം ഓഫിസില്‍ യോഗം വിളിച്ചു ചേര്‍ത്താണ് ആന്റോ രാജി പ്രഖ്യാപിച്ചത്. വ്യക്തിപരമായ തീരുമാനം എന്ന് മാത്രമാണ് രാജിയെ കുറിച്ച് വിശദീകരിച്ചത്. നഗരസഭ തെരഞ്ഞെടുപ്പ് വരെയെങ്കിലും സ്ഥാനത്ത് തുടരാന്‍ യോഗം ഒറ്റക്കെട്ടായി അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം രാജി പിന്‍വലിക്കാന്‍ തയ്യാറായില്ല. 35ഓളം പേര് യോഗത്തില്‍ പങ്കെടുത്തിരുന്നു. മണ്ഡലത്തിന്റെ ചുമതലയുള്ള മുന്‍ ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്തിന് ചുമതല കൈമാറിയെങ്കിലും അദ്ദേഹം ഏറ്റെടുത്തിട്ടില്ല. എ ഗ്രൂപ്പുകാരനായ ആന്റോ അര്‍ബന്‍ ബാങ്ക് ഡയറക്ടറും മുന്‍ നഗരസഭ പ്രതിപക്ഷ നേതാവുമാണ്. കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും അര്‍ബന്‍ ബാങ്കിലെ അവിശ്വാസമാണ് രാജിക്ക് കാരണമെന്നാണ് സൂചന. എ ഗ്രൂപ്പുകാരനായ ബാങ്ക് ചെയര്മാന് കെ.ഡി. വീരമണിയെ ഐ ഗ്രൂപ്പും മുസ്ലിം ലീഗും ചേര്‍ന്ന് അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. ഡി.സി.സി നിലപാടും എ ഗ്രൂപ്പിന് എതിരായിരുന്നു. ഇതിനെതിരെ എ ഗ്രൂപ്പ് ശക്തമായി പ്രതികരിക്കാനൊരുങ്ങുന്നതിന്റെ സൂചനയാണ് രാജി എന്നാണ് വിലയിരുത്തല്‍.
Leave a Reply