രവിമേലൂർ

ചാലക്കുടി ഗവ: താലൂക്ക് ആസ്പത്രിയിൽ ചികിത്സക്കിടെ മരണപ്പെട്ട കോടശ്ശേരി പഞ്ചായത്തിലെ വൈലാത്തറ പട്ടികജാതി സങ്കേതത്തിലെ വാവൽത്താൻ സിദ്ധാർത്ഥൻ മകൻ സിനിഷിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ അന്വേഷണ വിധേയമാക്കി നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതി ചാലക്കുടി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

രാജ്യത്തെ ഏറ്റവും നല്ല ആശുപത്രിക്കുള്ള ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ചാലക്കുടി താലൂക്ക് ആശുപത്രിയെ തകർക്കുന്ന എം എൽ എ സനീഷ് കുമാർ ജോസഫിൻ്റേയും, കോൺഗ്രസ്സിൻ്റെ മുനിസിപ്പൽ ഭരണ സമിതിയുടേയും അനാസ്ഥയെ തുറന്ന് കാണിച്ചായിരുന്നു സമരം. പി കെ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സ: പി കെ ശിവരാമൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി വി ശശി മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി പി സി മനോജ് സ്വാഗതം പറഞ്ഞു. സി പി ഐ(എം) ഏരിയ സെക്രട്ടറി കെ എസ് അശോകൻ, പി കെ എസ് ജില്ല സെക്രട്ടറി കെ വി രാജേഷ്, പി കെ കൃഷ്ണൻ, എം സി ഷാജു, പി എ മുരളി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.