
റോഡ് ഷോ നാളെ
നിലമ്പൂർ: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ, പ്രചരണം തുടങ്ങിയത് മുതൽ ജനബാഹുല്യം വർധിപ്പിച്ചു മുന്നേറുകയാണ് എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടി. പ്രളയവും പ്രകൃതിക്ഷോഭവും ഉണ്ടായപ്പോൾ കവളപ്പാറ, പോത്ത്കല്ല്, തമ്പുരാട്ടിക്കൽ, മുണ്ടേരി പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അഡ്വ. സാദിഖ് നടുത്തൊടി, ഇതിനോടകം ജനപ്രിയ സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ മാറി കഴിഞ്ഞു. മണ്ഡലത്തിൽ മത്സരിക്കുന്ന മറ്റ് പാർട്ടികളും അവരുടെ സ്ഥാനാർത്ഥികളും പരസ്പ്പരംആരോപണ പ്രത്യാരോപണങ്ങൾ നടത്തി പ്രചരണം നടത്തുമ്പോൾ, മണ്ഡലത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ ജനങ്ങളുമായി സംവദിച്ച് മുന്നേറുകയാണ് എസ്ഡിപിഐ സാരഥി.
കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന വാഹന പ്രചരണ ജാഥയിൽ ആബാലവൃത്തം ജനങ്ങളുടെയും ആശീർവാദം ഏറ്റുവാങ്ങിയാണ് ഇന്ന് വാഹന പ്രചരണ ജാഥ സമാപിച്ചത്. ഇന്ന് രാവിലെ മരുത (സ്‌കൂൾകുന്ന്) യിൽ നിന്ന് ആരംഭിച്ച വാഹന പ്രചാരണ ജാഥ കെട്ടുങ്ങൽ, മദ്ദളപ്പാറ, മുണ്ടപ്പെട്ടി, മൊല്ലപ്പടി, കോറിപ്പടി, തണ്ണിക്കടവ്, നരേക്കാവ്, പാലേമാട്, പള്ളിപ്പടി, ചെമ്പൻ കൊല്ലി, സുൽത്താൻ പടി, പൂക്കോട്ടുമണ്ണ, മാമ്പൊയിൽ, പഞ്ചായത്ത് വഴി
ചുങ്കത്തറയിൽ അവസാനിച്ചു. നാളെ രാവിലെ വഴിക്കടവിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടികളോടെ നിലമ്പൂരിൽ എത്തിച്ചേരും. പ്രചരണ വേളയിൽ ലഭിക്കുന്ന ജന സ്വീകാര്യത ആശാവഹമാണെന്നും അപ്രതീക്ഷിതമായ വിജയം എസ്ഡിപിഐക്ക് നിലമ്പൂരിൽ ഉണ്ടാകുമെന്നും പ്രചരണ വിഭാഗം കോ-ഒഡിനേറ്റർ യൂസഫ് ചെമ്മല പറഞ്ഞു.

Leave a Reply