
കെ.എൻ.എം മർകസുദ്ദഅവ
ഇന്ത്യയിൽ ഭരണകൂടം സ്പോൺസർ ചെയ്യുന്ന തീവ്രവാദം കെ.സി വേണുഗോപാൽ
ആലപ്പുഴ: പലസ്തീനിൽ കൂട്ടക്കുരുതി നടത്തി മതി വരാതെ അകാരണമായി ഇറാനെയും ആക്രമിച്ച ഇസ്‌റയേലുമായുള്ള എല്ലാ സഹകരണ പങ്കാളിത്ത പദ്ധതികളും കേരള – കേന്ദ്ര സർക്കാറുകൾ അവസാനിപ്പിക്കണമെന്ന് കെ.എൻ.എം മർകസുദഅവ സംസ്ഥാന സമ്പൂർണ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
ഇന്ത്യ- ഇസ്റയേൽ സഹകരണ പദ്ധതികളിലെ കേരളത്തിൻ്റെ പങ്കാളിത്തം അവസാനിപ്പിക്കാൻ കേരള സർക്കാർ തയ്യാറാവണം. വിദ്യാഭ്യാസ, കാർഷിക, ടൂറിസം വാണിജ്യ മേഖലകളിൽ നിലവിൽ സംസ്ഥാന സർക്കാർ ഏർപെട്ടിട്ടുള്ള സഹകരണ പങ്കാളിത്ത പദ്ധതികളെല്ലാം പിൻവലിക്കണം. കേരള സ്റ്റാർട്ടപ് മിഷനിൽ ഇസ്റയേൽ സാങ്കേതിക കമ്പനികൾക്കുള്ള പങ്കാളിത്തവും ഇസ്റയേൽ ടൂറിസം ഫോറങ്ങളിൽ കേരള സർക്കാറിൻ്റെ നേരിട്ടുള്ള പ്രാതിനിധ്യവും അംഗീകരിക്കാനാവില്ല .
ഇസ്റായേൽ ഇറാനിൽ നടത്തിയ ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചത് കൊണ്ടായില്ല. ഇസ്രയേലുമായി എല്ലാ വിധത്തിലുമുള്ള സഹകരണവും അവസാനിപ്പിക്കണം.
പ്രതിരോധ സൈനിക മേഖലകളിലുള്ള ഇസ്‌റയലുമായുള്ള എല്ലാ പങ്കാളിത്തവും കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്ലസ് വൺ പ്രവേശനനത്തിൽ ന്യൂനപക്ഷ സംവരണം അട്ടിമറിക്കുന്നതിനെതിരെ നടപടി വേണമെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് അധികാരം നില നിർത്താൻ ജനങ്ങളെ ജാതിയുടെയും മതത്തിൻ്റെയും പേരിൽ തമ്മിലടിപ്പിക്കാനുള്ള ഭരണകൂട സ്പോൺസേഡ് തീവ്രവാദമാണെന്ന് വേണുഗോപാൽ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിനെതിരിൽ രാജ്യം ഒറ്റക്കെട്ടായി നിന്നപ്പോൾ കേന്ദ്ര സർക്കാർ ഉതരവാദിത്വം നിർവഹിക്കാതെ ഒളിച്ചു കളിക്കുകയാണ്.
ഇന്ത്യയുടെ വിദേശ നയതന്ത്രം വെറും പി ആർ വർക്കാക്കി മാറ്റുന്നു.രാജ്യത്തിൻ്റെ വിദേശ നയം ദുരന്തത്തിലേക്കാണ് നയിക്കുന്നത്. ഇതിന് മാറ്റം വേണമെന്നും കെ.സി വേണു ഗോപാൽ പറഞ്ഞു.
കെ.എൻ.എം മർകസുദഅവ സംസ്ഥാന പ്രസിഡൻ്റ് സി.പി. ഉമർ സുല്ലമി അവധ്യക്ഷത വഹിച്ചു. മുസ്ലിം സമുദായത്തെ അന്ധവിശ്വാസത്തിലേക്കും അനാചാരങ്ങളിലേക്കും തിരിച്ചു തെളിക്കുന്ന യാഥാസ്ഥിക ശക്തികൾക്കെതിരായ നവോത്ഥാന മുന്നേറ്റം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ജന സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി, ട്രഷറർ കെ. എൽ. പി യൂസുഫ്, എൻ.എം അബ്ദുൽ ജലീൽ പ്രഫ: കെ.പി സകരിയ്യ , ഡോ. ഐ.പി അബ്ദുസ്സലാം, അബ്ദുസ്സലാം പുത്തൂർ, സി.മമ്മു, കുഞ്ഞമ്മദ് മദനി, ഡോ. അനസ് കടലുണ്ടി, കെ.പി അബ്ദുറഹ്മാൻ സുല്ലമി, എം.ടി മനാഫ്, സി ലത്തീഫ് മാസ്റ്റർ, കെ. എൽ.പി ഹാരിസ്, എഞ്ചിനിയർ സൈതലി, പ്രഫ: ശംന സുദ്ദീൻ പാലക്കോട്, പി.ടി അബ്ദുൽ മജീദ് സുല്ലമി, ജരീർ വേങ്ങര , ബി.പി.എ ഗഫൂർ പി.പി ഖാലിദ്, എ.ടി ഹസ്സൻ മദനി, റശീദ് ഉഗ്രപുരം, കെ.എ സുബൈർ, ഡോ. എ.പി നൗഷാദ് പ്രസംഗിച്ചു .


Leave a Reply