ചാലക്കുടി – മേലൂർ,പ്രമുഖ കവിയും നാടക രചയിതാവും സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.
ജോൺ പന്തലിന്‍റെ ആദ്യ നോവലായ ” പരിസമാപ്തി ” തിരുവനന്തപുരം മലയാള സാഹിത്യ അക്കാദമി & റിസർച്ച് സെൻ്ററിൻ്റെ പ്രഥമ സംസ്ഥാനതല ‘കൃതി വെൽഫയർ പുരസ്കാരം ‘ നേടിയിരിക്കുന്നു.

നാടക /കവിത രചനാ രംഗത്തും നാടക അഭിനയത്തിനും സംവിധാനത്തിനും വിവിധങ്ങളായ അവാർഡുകൾ നേടിയിട്ടുള്ള ശ്രീ. ജോണിൻ്റെ പ്രസിദ്ധീകരിക്കപ്പെട്ട കവിതാ സമാഹാരമാണ് “വാക്കിൻ്റെ തുറുകണ്ണൻ”. അദ്ദേഹത്തിൻ്റെ “ഭൂതം വർത്തമാനം ഭാവി” എന്ന നാടക സമാഹാരം കഴിഞ്ഞ വർഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. എഴുതുന്നതെന്തിലും സർഗ്ഗാത്മകതയുടെ നിറസാന്നിധ്യം പ്രകടമാക്കുന്ന ശീ ജോണിന് മലയാള സാഹിത്യരംഗത്ത് വൈകിയെത്തിയ പ്രതിഭയാണ്.

രാജു കൂർക്കഞ്ചേരി സ്മാരക നാടക രചനാപുരസ്കാരം,

തൃശ്ശൂർ ജനരംഗവേദി നാടക രചനാ പുരസ്കാരം,

വൈപ്പിൻ , ശ്രീ.ബാലൻ അയ്യമ്പിള്ളി നാടകരചനാ പുരസ്കാരം,

വെങ്ങിണിശ്ശേരി എം. എൻ. സുരേന്ദ്രൻ കവിതരചനാ പുരസ്കാരം
എന്നീ സംസ്ഥാന തലത്തിലുള്ള അംഗീകാരങ്ങൾ തേടിയെത്തിയിട്ടുള്ള എഴുത്തുകാരനാണ് ജോൺ പന്തൽ .

തൃശൂർ രംഗചേതനയിൽ തിയ്യറ്റർ ട്രെയിനിംഗ് കോഴ്സ് പൂർത്തീകരിച്ച ശ്രീ. ജോൺ പന്തൽ ആകാശവാണി തൃശൂർ നിലയം ഡ്രാമ ആർട്ടിസ്റ്റാണ്.

2025 ഓഗസ്റ്റ് 31 ന് തിരുവനന്തപുരം
എൻ.എസ്.എസ്.മന്ദിരത്തിൽ വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും .

Leave a Reply

Your email address will not be published.