അനന്ദു
രൂപൻ രാജ്
ഷാജു

വെള്ളിക്കുളങ്ങര : 28-05-2025 തിയ്യതി വൈകീട്ട് 03.00 മണിക്കും 04.00 മണിക്കും ഇടയിലുള്ള സമയം പ്രതികൾ ഹാരിസണ് മലയാളം എസ്റ്റേറ്റിന്റെ ചൊക്കന ഡിവിഷനു കീഴിലുള്ള 1998 നമ്പർ ഫീൽഡിലേക്ക് അതിക്രമിച്ച് കയറി പതിനായിരം രൂപ വില വരുന്ന രണ്ട് റബ്ബർ മരങ്ങൾ മുറിച്ചെടുത്ത് പിക്കപ്പ് വാനിൽ കയറ്റി മോഷണം ചെയ്ത് കടത്തിക്കൊണ്ട് പോയ സംഭവത്തിന് ഹാരിസണ് മലയാളം എസ്റ്റേറ്റിലെ അസിസ്റ്റന്റ മാനേജരായ ഡേവിഡ് ജോഹിൻ 37 വയസ് എന്നയാളുടെ പരാതിയിൽ 12-06-2025 തിയ്യതി വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു.

ഈ കേസിലെ പ്രതികളായ  വെള്ളിക്കുളങ്ങര നായാട്ടു കുണ്ട് സ്വദേശി, കണ്ണായി വീട്ടിൽ  ഷാജു 55 വയസ്, വെള്ളിക്കുളങ്ങര ചൊക്കന സ്വദേശി, മനപ്പുള്ളി വീട്ടിൽ  രൂപൻ രാജ് 27 വയസ്, വെള്ളിക്കുളങ്ങര നായാട്ടു കുണ്ട് സ്വദേശി, പോട്ടക്കരൻ വീട്ടിൽ  അനന്തു 23 വയസ് എന്നിവരെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

ഷാജുവിന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ 2 അടിപിടിക്കേസുകളും, പെതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചതിനുള്ള 1 കേസുമുണ്ട്.

അനന്തുവിന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ അപകടം വരുത്തുന്ന തരത്തിൽ വാഹനമോടിച്ച 2 കേസുകളും, ലഹരിക്കടിമപ്പെട്ട് പൊതുജന ശല്യമുണ്ടാക്കിയ 1 കേസും, പെതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചതിനുള്ള 1 കേസും, മാള പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ചതിനുള്ള 1 കേസുമുണ്ട്.

വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ.കെ,  അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ്, സിവിൽ പോലീസ് ഓഫീസർ അജിത്കുമാർ.കെ.സി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




Leave a Reply

Your email address will not be published.