മൂവാറ്റുപുഴ :മുവാറ്റുപുഴ മാറാടി പെരിങ്ങഴ മടശ്ശേരി വീട്ടിൽ സിജോ (37)യെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പെരിങ്ങഴ ഭാഗത്ത് വീട്ടിൽ നിന്നുമാണ് ഉണക്കി സൂക്ഷിച്ചിരുന്ന മലഞ്ചരക്കും വീട്ടുപകരണങ്ങളും കവർച്ച നടത്തിയത്. പ്രതി വില്പന നടത്തിയ സ്ഥലത്തു നിന്ന് പോലീസ് മോഷണ മുതൽ കണ്ടെടുത്തു. ഇയാൾക്കെതിരെ മുവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ അടിപിടി കേസുകൾ നിലവിൽ ഉണ്ട്. അന്വേഷണസംഘത്തിൽ എസ്ഐ മാരായ വിഷ്ണു രാജു, എം.വി ദിലീപ് കുമാർ , എം. ആർ രജിത് , സിവിൽ പോലീസ് ഓഫീസർമാരായ കെ.എ ഷിഹാബ്, കെ.റ്റി നിജാസ് എന്നിവരാണുണ്ടായിരുന്നത്.

Leave a Reply

Your email address will not be published.