നിലമ്പൂർ : വന്യജീവി ആക്രമണങ്ങൾ ജനജീവിതത്തെ ഗൗരവമായി ബാധിച്ചിട്ടും ഇടപെടൽ നടത്താത്തവരാണ് മുതലക്കണ്ണീരുമായി ജനങ്ങളുടെ മുന്നിലെത്തുന്നതെന്നും മുന്നണികൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ പറഞ്ഞു. നിലമ്പൂർ നിയോജകമണ്ഡലം എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ മുത്തേടം പഞ്ചായത്തിലെ വാഹന പ്രചരണ ജാഥയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിലെ സാധാരണ ജനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നില്ല. ജനങ്ങൾക്ക് പ്രയോജനമില്ലാത്ത ചർച്ചകളാണ് മണ്ഡലത്തിൽ മുന്നണികൾ ബോധപൂർവ്വം ഉയർത്തിക്കൊണ്ടുവരുന്നത്. ജനങ്ങളെ ബാധിക്കുന്ന വിലക്കയറ്റം നിലമ്പൂരിൽ ചർച്ചയല്ല. വെളിച്ചെണ്ണയ്ക്ക് അഞ്ഞൂറും നാളികേരത്തിന് നൂറു രൂപയും ആയത് ഇടതു സർക്കാർ വിപണിയിൽ ഇടപെടാത്തത് കൊണ്ടാണ് എന്ന് പറയാൻ പോലുമുള്ള കരുത്ത് കോൺഗ്രസിനില്ല. കഴിഞ്ഞ ഒൻപത് വർഷമായി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പിവി അൻവർ വരുന്ന ഏഴുമാസംകൊണ്ട് മണ്ഡലത്തിലെ മുഴുവൻ പ്രശ്നങ്ങൾ പരിഹരിക്കും എന്നാണ് പറയുന്നതിലെ അപഹാസ്യത വോട്ടർമാർ തിരിച്ചറിഞ്ഞു തുടങ്ങി. നിലമ്പൂർ മണ്ഡലത്തിൽ സാദിഖ് നടുത്തൊടി ഈ വിജയിക്കേണ്ടത് നാടിൻ്റെ ആവശ്യമാണെന്ന് റോയ് അറക്കൽ പറഞ്ഞു.
കൃഷ്ണൻ എരഞ്ഞിക്കൽ (സംസ്ഥാന സെക്രട്ടറി)
ജോൺസൺ കണ്ടച്ചിറ(സംസ്ഥാന സെക്രട്ടറി)അൻസാരി ഏനാത്ത്(സംസ്ഥാന സെക്രട്ടറി)
ചെമ്മല യൂസുഫ് (ജില്ലാ കമ്മിറ്റിയംഗം)ഷറഫുദീൻ(പഞ്ചായത്ത് സെക്രട്ടറി)ജൈസൽ(പഞ്ചായത്ത് പ്രസിഡൻ്റ്) സംസാരിച്ചു.

Leave a Reply

Your email address will not be published.