
തിരൂരിലെ മോഷണ പരമ്പരയുടെ പശ്ചാത്തലത്തിൽ
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) യുടെ നേതൃത്വത്തിൽ തിരൂരിലെ മോഷണ പരമ്പരയുടെ പശ്ചാതലത്തിൽ തൃക്കണ്ടിയൂർ പ്രദേശത്തുകാർക്ക് ജിഎൽപി സ്കൂളിൽ വെച്ച്
ജാഗ്രത ക്ലാസ് സംഘടിപ്പിച്ചു.
തൃക്കണ്ടിയൂർ പ്രദേശത്ത് നിരവധി കളവുകൾ നടക്കുകയുണ്ടായി. പണവും ആഭരണങ്ങളും
വീട്ടുപകരണങ്ങളും
നശിപ്പിച്ച സാഹചര്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്.
ജാഗ്രത ക്ലാസ്
കെ. കെ അബ്ദുൾ റസാഖ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂർ ഡി.വൈ.എസ്.പി പ്രേമാനന്ദ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
എസ്ഐ ടി.കെ ഉണ്ണികൃഷ്ണൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
തിരൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുൾ സലാം മാസ്റ്റർ പങ്കെടുത്തു
സെക്രട്ടറി കെ.പി നസീബ് മാസ്റ്റർ സ്വാഗതം പറഞ്ഞു. , കെ.കെ അബ്ദുൾ റഷീദ്, എംപി രവീന്ദ്രൻ, മനോജ് ജോസ് , വി ഷമീർ ബാബു, ഇ.വി കുത്തുബുദ്ധീൻ, വി.പി ശശികുമാർ, കെ സതീദേവി, ഹാജറ വേങ്ങാട്, ഷീജ രവീന്ദ്രൻ, കരുണകുമാർ, വി.പി ഗോപാലൻ, ഭാസി തിരൂർ, പാറയിൽ മാനുപ്പ , മാധവൻ മാസ്റ്റർ, എം മമ്മികുട്ടി, സീനത്ത് റസാക്ക് എന്നിവർ നേതൃത്വം നൽകി.

Leave a Reply