കൊരട്ടി : കൊരട്ടി തെക്കുമുറി കോനൂർ സ്വദേശി പള്ളിപറമ്പിൽ വീട്ടിൽ ഗ്രേസി 73 വയസ് എന്നവരെയും മകനായ ഗല്ലറ്റിനെയും കുടുംബമായി താമസിക്കുന്ന കോനൂരുളള വീട്ടിൽ വെച്ച് 12-06-2025 തിയ്യതി വൈകീട്ട് 04.30 മണിക്ക് പണം ചോദിച്ചത് കൊടുക്കാത്തതിലുളള വൈരാഗ്യത്താൽ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിന് ഗ്രേസിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ കൊരട്ടി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഗല്ലറ്റിന്റെ മകൻ അശ്വിൻ 23 വയസ് എന്നയാളെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.
അശ്വിൻ കൊരട്ടി പോലീസ് സ്റ്റേഷനിൽ 1 വധശ്രമക്കേസിലും, വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ 1 കേസിലും, മയക്ക് മരുന്ന് ഉപയോഗിച്ച 2 കേസിലും പ്രതിയാണ്.
കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ, സബ് ഇൻസ്പെക്ടർ മാരായ ഷാജു.ഒ.ജി, സുമേഷ്, ത്രേസ്യ, ജോയ്, സിവിൽ പോലീസ് ഓഫീസർമാരാരയ സജീഷ്കുമാർ, ദീപു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave a Reply