
നിലമ്പൂർ. മഴ ശക്തമായതോടെ നെഞ്ചിടിപ്പോടെയാണ് നിലമ്പൂരിലെ ജനങ്ങൾ കഴിയുന്നതെന്ന് നിലമ്പൂർ മണ്ഡലം എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി.
കവളപ്പാറ ദുരന്തത്തിൽ ഇരയായവർക്ക് ഇന്നും നഷ്ടപരിഹാരം ലഭ്യമായിട്ടില്ല.
പിവി അൻവർ എംഎൽഎ ഒൻപതു വർഷം നിലമ്പൂരിനെ പ്രതിനിധികരിച്ചത് തീരാ നഷ്ടമായിരുന്നു.
ഇടത് വലത് മുന്നണികളിൽ നിലമ്പൂരിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുയാണ്. ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ മണ്ഡലത്തിൽ ഇരുമുന്നണികളും ചർച്ചയാക്കുന്നില്ല. ഇടതു . വലതു മുന്നണികളുടെ ജനവിരുദ്ധ നിലപാടുകൾക്കും വാഗ്ദാന ലംഘനങ്ങൾക്കും രാഷ്ടീയ വഞ്ചനയ്ക്കുമെതിരേ ജനങ്ങൾ ഒരു ബദലിനെ തേടുന്നു എന്നതാണ് മണ്ഡലത്തിന്റെ ഓരോ ഭാഗങ്ങളിൽ നിന്നു പോലും ലഭിക്കുന്ന ഹൃദ്യമായ സ്വീകരണങ്ങൾ വ്യക്തമാക്കുനത്.
മഞ്ചക്കോട്, ചക്കപ്പാടം, മാമങ്കരം, പഞ്ചായത്ത്, മണിമൂളി, മുണ്ട, മരം വെട്ടിച്ചാല്‍, താളിപ്പാടം, നെല്ലിക്കുത്ത്, കല്‍ക്കുളം, ചോളമുണ്ട, വട്ടപ്പാടം, പാലംകര, കുറ്റിക്കാട്, മൂത്തേടം, കാരപ്പുറം തുടങ്ങിയ മേഖലകളിൽ വെള്ളിയാഴ്ച പര്യടനം നടത്തി. ജനങ്ങൾ നൽകുന്ന സ്വീകരണവും അവരുടെ ആവേശവും കൂടുതൽ കരുത്തും ആത്മവിശ്വാസവും നൽകുന്നതാണെന്ന് അഡ്വ. സാദിഖ് നടുത്തൊടി പറഞ്ഞു.

Leave a Reply