
കൃഷ്ണൻ എരഞ്ഞിക്കൽ
നിലമ്പൂർ: വഴിക്കടവ് പഞ്ചായത്തിലെ പുത്തിരിപ്പാടത്ത് യുവാക്കൾ ഇലക്ഷൻ ബഹിഷ്ക്കരണവുമായി രംഗത്ത്, മാറി മാറി വരുന്ന ജനപ്രതിനിധികൾ ജനങ്ങളുടെ ആവശ്യങ്ങൾ നിരസിക്കുകയും തെരഞ്ഞെടുപ്പാകുമ്പോൾ വാഗ്ദാനങ്ങളുമായി രംഗത്തെത്തുകയും ചെയ്തതിനെ തുടർന്നാണ് ഇലക്ഷൻ ബഹിഷ്ക്കരണ ഫ്ലക്സുമായി യുവാക്കൾ രംഗത്തെത്തിയത് .
വർഷങ്ങൾക്ക് മുമ്പ് സെവൻസ് ഫുട്ബാേൾ വരെ കളിച്ചിരുന്ന പുത്തിരികണ്ടം ഗ്രൗണ്ട് റോഡ് പ്രവർത്തിക്കായി മെറ്റലും ടാറു ഉൾപ്പെടെ നിക്ഷേപിച്ച് കുട്ടികൾക്ക് വരെ കളിക്കാൻ പറ്റാത്തതരത്തിൽ ഉപയോഗശൂന്യമാക്കിരി യിരിക്കയാണ്ഗ്രൗണ്ട്.നവീകരണത്തിന് ഫണ്ട് നീക്കിവെക്കാൻ പഞ്ചായത്തും ഇതുവരെ തയ്യാറായിട്ടില്ല. ഈ പ്രദേശത്തെ അംഗൻവാടിക്കായി സ്ഥലം വാങ്ങുന്നതിനും കെട്ടിട നിർമ്മാണത്തിനും ഫണ്ട് അനുവദിച്ചിട്ടില്ലന്ന് പ്രദേശവാസികൾ പറഞ്ഞു .സ്ഥലം വാങ്ങുന്നതിനായി അനുവദിച്ച രണ്ട് ലക്ഷം കൊണ്ട് ഇതുവരെ സ്ഥലംവാങ്ങാൻ കഴിഞ്ഞിട്ടില്ല. അഞ്ച് സെൻ്റ് സ്ഥലത്തിനും രജിസ്ട്രേഷനും കൂടി പത്ത് ലക്ഷമെങ്കിലും വേണമെന്നിരിക്കെ ജനങ്ങളെ സമാധാനിപ്പിക്കാനാണ് വഴിക്കടവ്പഞ്ചായത്ത് രണ്ട് ലക്ഷം അനുവദിച്ചതെന്ന് നാട്ടുക്കാർ പറഞ്ഞു.ജനകീയാവശ്യങ്ങൾക്ക് നേരെ പുറം തിരിയുന്നതിനാലാണ് യുവാക്കാൾ തെരഞെടുപ്പ് ബഹിഷ്ക്കരണവുമായി ഫ്ലക്സിൽ എഴുപത്തിനാലോളം പേരുകൾ ഉൾപ്പെടെ ചേർത്ത് പ്രദർശിപ്പിച്ചാണ്
ഉപതെരഞ്ഞെടുപ്പ് വേളയിൽ രംഗത്തെത്തിയത്. നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുത്തിരിപ്പാടം ജനങ്ങൾ ഉന്നയിച്ചആവശ്യങ്ങൾക്ക് തുടർ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എസ് ഡി പി ഐവഴിക്കടവ് പഞ്ചായത്ത് പ്രസിഡൻ്റ് സുൽഫിക്കർ പറഞ്ഞു.

Leave a Reply