നിലമ്പൂർ: കേരളത്തിൽ കമ്മ്യൂണിസത്തിൽ നിന്ന് കമ്മ്യൂണലിസത്തിലേക്ക് വഴിമാറിയ ഭരണമാണ് നടക്കുന്നതെന്ന് എസ്ഡിപിഐ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക് പറഞ്ഞു. നിലമ്പൂരിൽ എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ: സാദിഖ് നടുത്തൊടിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഇടത് വലത് രാഷ്ട്രീയം ട്രിപ്പിൾ സി യിൽ അധിഷ്ഠിതമാണെന്നും കറപ്ഷൻ കമ്മ്യൂണൽ, കോർപ്പറേറ്റ് സഖ്യത്തിൻ്റെ കൂട്ടുഭരണമാണ് നടക്കുന്നത്. ജനകീയ വികസനം കേട്ടുപഴകിയ വായ്ത്താരിയായി മാറ്റിയ ഇത്തരത്തിലുള്ളവരെ ഒഴിപ്പിക്കാനും രാഷ്ട്രീയ മാറ്റം ഉറപ്പാക്കാനും ജനങ്ങളാണ് മുന്നിട്ടിറങ്ങേണ്ടത്.
നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിനെ നിസാരവൽക്കരിക്കരുത്. കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ ചൂണ്ടുപലകയാണ് ഈ ഉപതെരഞ്ഞെടുപ്പ്. രാഷ്ട്രീയ മാറ്റത്തിനും നിലമ്പൂരിന്റെ സമഗ്ര വികസനത്തിനും അഡ്വ. സാദിഖ് നടുത്തൊടി തെരഞ്ഞെടുക്കപെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹത്തിന് വോട്ട് നൽകണമെന്നും നെല്ലൈ മുബാറാക് പറഞ്ഞു.

കേരളത്തിൽ എസ്ഡിപിഐ മുന്നോട്ടു വെച്ച മുദ്രാവാക്യങ്ങളാണ് അടുത്തിടെ എംഎൽഎ സ്ഥാനം രാജിവെച്ച പിവി അൻവർ ഏറ്റെടുക്കുന്നതെന്നും വർഷങ്ങൾക്ക് മുമ്പേ പറയാൻ ധൈര്യം ഇല്ലാതെ തെരഞ്ഞെടുപ്പ് വരുമ്പോൾ പറയുന്നതിലെ രാഷ്ട്രീയം തിരിച്ചറിയണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്, വൈസ് പ്രസിഡന്റുമാരായ പി അബ്ദുൾ ഹമീദ്, തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറിമാരായ റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി, ഉസ്മാൻ കരുളായി, എൻ മുജീബ്, കെകെ മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.