
മലപ്പുറം: എസ് ജെ എഫ് കെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി അല്‍-അമീന് ദിനപ്പത്രത്തിന്റെ നൂറാം വാര്‍ഷികവും മാദ്ധ്യമ സെമിനാറും സംഘടിപ്പിക്കാന്‍ മലപ്പുറം പ്രസ്ക്ലബ്ബില്‍ ചേര്‍ന്ന ഫോറം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സീനിയര്‍ ജേര്‍ണ്ണലിസ്റ്റ്സ് ഫോറം-കേരളയുടെ പ്രഥമ ദേശീയസമ്മേളനത്തിന്റെ വിളംബര സമ്മേളനവും ഇതോടൊപ്പം നടക്കും. ജൂലൈ അവസാന വാരത്തില്‍ മലപ്പുറം പ്രസ്ക്ലബ്ബുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജൂണ്‍ 21ന് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. ദേശീയ സമ്മേളനത്തിനുള്ള അംഗങ്ങളുടെ വിഹിതം ജൂണ്‍ മുപ്പതിനു മുമ്പ് പിരിച്ചു നല്കാന് തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നിവര്‍ക്കു പുറമെ സയ്യിദ് സലീം ഐദിദ്, ജോ. സെക്രട്ടറി കെ പി ഒ റഹ്മത്തുള്ള, ഇബ്രാഹിം കോട്ടയ്ക്കല്‍, സിദ്ദീഖ് പെരിന്തല്‍മണ്ണ എന്നിവരെ കൂടി ദേശീയ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ചു. സംസ്ഥാന സെക്രട്ടറി പി ബാലകൃഷ്ണന് സംസ്ഥാനക്കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി എന്‍ വി മുഹമ്മദ് അലി, വൈസ് പ്രസിഡന്റ് സയ്യിദ് സലീം ഐദിദ്, ജോ. സെക്രട്ടറി കെ പി ഒ റഹ്മത്തുള്ള, ഇബ്രാഹിം കോട്ടയ്ക്കല്‍, സിദ്ദീഖ് പെരിന്തല്‍മണ്ണ, ഇ കുഞ്ഞിമുഹമ്മദ് സംസാരിച്ചു
Leave a Reply