
രവിമേലൂർ
മേലൂർ :മേലൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ മേലൂർ സെൻറ് ജോൺസ് സി യു പി സ്കൂളിൽ പരിസ്ഥിതി ദിനാചരണവും കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തി.
സ്കൂൾ പി ടി എ പ്രസിഡണ്ട് ലിൻസൺ ആൻറണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്കൃത സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ ഡോ.കവിത സോമൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് റവ.സിസ്റ്റർ ജോസ്ഫിൻ സ്വാഗതം പറഞ്ഞു.
കുട്ടികളുടെ പഠനോപകരണ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ ജിറ്റി സാജു നിർവഹിച്ചു. കവിയും ഗാനരചയിതാവുമായ പി.വി രമേശൻ, വായനശാല പ്രസിഡൻ്റ് കെ കെ ശശീധരൻ എന്നിവർ ചടങ്ങിൽ പരിസ്ഥിതി സന്ദേശം നൽകി സംസാരിച്ചു. വായനശാല സെക്രട്ടറി വി.ഡി തോമസ് നന്ദി പറഞ്ഞു. തുടർന്ന് സ്ക്കൂൾ അടുക്കള തോട്ടത്തിൽ പോഷക ചീരയടക്കമുള്ള ഫല സസ്യ തൈകൾ നട്ടു.
Leave a Reply