നിലമ്പൂര്‍ : ഫാഷിസത്തോടുള്ള സമീപനമാണെങ്കിലും വികസനവുമായി ബന്ധപ്പെട്ട നിലപാടാണെങ്കിലും ഇടതും വലതും കാപട്യം വെച്ചു പുലര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇവരെ നിലമ്പൂരില്‍ തറപറ്റിക്കണമെന്നും എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഡ്വ സാദിഖ് നടുത്തൊടിയുടെ പരസ്യ പ്രചരോണ്ദാഘാടനം ചന്തക്കുന്നില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം.

എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ മൂന്നാംഘട്ട പ്രചാരണങ്ങള്‍ക്ക് ഇന്നലെ (തിങ്കള്‍) തുടക്കമായി. രാവിലെ ചന്തക്കുന്നില്‍ നിന്നാരംഭിച്ച പര്യടനം പൂക്കോട്ടുമ്പാടത്ത് സമാപിച്ചു. സമാപന സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്തു. വഴിക്കടവ് പഞ്ചായത്തിലാണ് ചൊവ്വാഴ്ച്ച പര്യടനം. വൈകീട്ട് 4 മണിക്ക് ചന്തക്കുന്നില്‍ നടക്കുന്ന എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ എസ്.ഡി.പി.ഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്ക ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.