
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട ജിഷ്ണു വിനെ തടങ്കലിലാക്കി…
തൃശ്ശൂർ :2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 38 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 95 ഗുണ്ടകളെ കാപ്പ ചുമത്തി 57 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു….
കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട പാപ്പിനിവട്ടം വില്ലേജ്, മതിൽ മൂല ദേശത്ത്, പുന്നച്ചാലിൽ വീട്ടിൽ ജിഷ്ണു 24 വയസ്സ് എന്നയാളെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ജിഷ്മുവിനെ കോടതിയിൽ ഹാജരാക്കും.
1 വർഷത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ 03.04.25, 04.04.25 തിയ്യതികളിൽ മതിലകത്തുള്ള ജിഷ്ണുവിന്റെ വീട്ടിലും, പരിസരത്തും, കൊടുങ്ങല്ലൂർ എന്നീ സ്ഥലങ്ങളിലും പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് ജിഷ്ണുവിനെ എറണാകുളം ജില്ലയിലെ മുപ്പത്തടത്ത് നിന്ന് അറസ്റ്റ് ചെയ്തത് ജയിലിൽ പാർപ്പിച്ചിട്ടുള്ളത്..
കാപ്പ നിയമലംഘനം നടത്തുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ശ്രീ. ബി.കൃഷ്ണകുമാർ IPS നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ DySP വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ളവരെ നിരീക്ഷിച്ചു വരവെയാണ് ജിഷ്ണു നിയലംഘനം നടത്തിയതായി അറിഞ്ഞതിനെ തുടർന്ന് മതിലകം ISHO ഷാജി M. K അറസ്റ്റ് ചെയ്തിട്ടുള്ളത്.
ജിഷ്ണുവിന് മതിലകം, നെടുപുഴ, മണ്ണുത്തി, ആലപ്പുഴ ആർത്തുങ്കൽ പോലീസ് സ്റ്റേഷനുകളിലായി 1 കവർച്ചക്കേസും, 2 വധശ്രമക്കേസും, 2 അടിപിടി ക്കേസും, 3 തട്ടിപ്പുക്കേസും, മയക്ക് മരുന്ന് വിൽപനക്കായി കൈവശം സൂക്ഷിച്ചതിനുള്ള 1 കേസും അടക്കം 9 ക്രമിനൽ കേസുകളുണ്ട്
09.06.25 തിയ്യതി പുലർച്ചെ 02.00 മണിക്ക് മതിലകം മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ ഷാജി, എ എസ് ഐ മാരായ സജീഷ്, ഷൈജു, സിവിൽ പോലീസ് ഓഫീസർമാരായ വിപിൻദാസ്, ആന്റണി, ദിനേശൻ എന്നിവർ എറണാകുളം ബിനാനിപുരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ജിഷ്ണുവിനെ എറണാകുളം ജില്ലയിലെ മുപ്പത്തടത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
Leave a Reply