ആഗോളതലത്തിൽ അപകടസാധ്യത “ഉയർന്ന” നിലയിൽ തന്നെയെന്ന് ലോകാരോഗ്യ സംഘടന

ജിദ്ദ: കൊറോണാ വൈറസിന്റെ തുടർച്ചയായ പരിണാമങ്ങൾ അണുബാധയുടെ പുതിയ തരംഗങ്ങളിലേക്ക് നയിച്ചേക്കാമെന്നും സംഘടന പുറത്തിറക്കിയ മുന്നറിയിപ്പ് തുടർന്നു. പുതിയ വകഭേദം (NB.1.8.1) ആവിർഭവിച്ചതോടെ കോവിഡ് 19 അണുബാധകളുടെ വർദ്ധനവ് ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

അതേസമയം, പുതിയ വകഭേദം ഇപ്പോഴും പഠനത്തിലാണെന്നും മുൻ വകഭേദങ്ങളെ അപേക്ഷിച്ച് പുതുതായി കണ്ടെണ്ടത്തിയ വകഭേദം ഗുരുതരമായ ആരോഗ്യ അപകടമുണ്ടാക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന വിവരിക്കുന്നുണ്ട്. വൈറസിന്റെ സീസണൽ പാറ്റേണുമായി നിലവിലെ വർദ്ധനവ് പൊരുത്തപ്പെടുന്നുണ്ടെന്നും, സമൂഹ പ്രതിരോധശേഷിയും വാക്സിനുകളും കാരണം ആശുപത്രി അഡ്മിഷനുകളും തീവ്രപരിചരണവും താരതമ്യേന പരിമിതമാണെന്നും സംഘടന വിലയിരുത്തി.

അതോടൊപ്പം, തെറ്റായ വിവരങ്ങൾക്കെതിരെ അവബോധം ശക്തമാക്കുകയും പ്രതിരോധ നടപടികൾ പാലിക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയും വേണമെന്നും ആഗോള ആരോഗ്യ സംഘടന തുടർന്നു. അതേസമയം, ആരോഗ്യ നിരീക്ഷണം ശക്തിപ്പെടുത്താനും COVID-19 നെ സീസണൽ ശ്വസന രോഗ നടപടികളുമായി സംയോജിപ്പിച്ച് വേണ്ടുന്ന സജീകരണങ്ങൾ ഏർപ്പെടുത്താനും ലോക രാജ്യങ്ങളോട് ഡബ്ലിയു എച് ഒ ആഹ്വാനം ചെയ്തു,

കാരണം, ആഗോളതലത്തിൽ അപകടസാധ്യത “ഉയർന്ന” നിലയിൽ തന്നെയാണ്.

Leave a Reply

Your email address will not be published.