കൊരട്ടി: കൊരട്ടി ഗ്രാമ പഞ്ചായത്തിന് കീഴിൽ വരുന്ന നാലുകെട്ട് കുടുംബരോഗ്യ കേന്ദ്രം ലബോറട്ടറിക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (NABL) അംഗീകാരo ലഭിച്ചു. തൃശൂർ ജില്ലയിൽ തന്നെ ആദ്യം ആയാണ് ഒരു സർക്കാർ കുടുംബാരോഗ്യ കേന്ദ്രം ലബോറട്ടറിക്ക് എൻ എ ബി എൽ അംഗീകാരം എന്ന നേട്ടം ലഭിക്കുന്നത് . ഗുണനിലവാരം ഉള്ള ലബോറട്ടറി പരിശോധന സംവിധാനങ്ങൾ, പരിശീലനം നേടിയ ടെക്നീഷ്യന്മാർ, ഗുണമേന്മയും, കൃത്യതയും ഉറപ്പാക്കുന്ന പ്രവർത്തനരീതി എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം.

ഹെമറ്റോളജി ബയോകെമിസ്ട്രി,, സെറോളജി, ഇമ്മ്യൂനോളജി, മൈക്രോബയോജി ടെസ്റ്റുകൾ എന്നി വിഭാഗത്തിൽ പെടുന്ന 20 ഇൽ പരം ടെസ്റ്റുകൾ പുതുതായി കഴിഞ്ഞ വർഷം കൂട്ടി ചേർത്ത് കൊണ്ട് ലാബ് വിപുലീകരിച്ചിരുന്നു . 2024 ലോടു കൂടി എച്ച് ഐ വി ടെസ്റ്റ് സൗകര്യത്തോടെ എഫ്.ഐ സി ടി സെൻ്റർ ആയി. പരിശോധന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്ന ” അമ്മക്കൂട്ടം, സ്വസ്ഥ് സുരക്ഷിത് കൊരട്ടി” എന്നീ പദ്ധതികൾ വിജയിപ്പിക്കുന്നതിൽ ലാബിന് നിർണ്ണായക പങ്കുണ്ടെന്ന് കൊരട്ടി പഞ്ചായത്ത് പ്രസിഡണ്ട് ശ പി. സി. ബിജു പറഞ്ഞു. പ്രസ്തുത ലാബിൽ അത്യാധുനിക ലിക്യൂഡ് വേസ്റ്റ് മാനേജ്മൻ്റ് സംവിധാനം കഴിഞ്ഞ വർഷം ഏർപ്പെടുത്തിയിട്ടുണ്ട്.
2025 മാർച്ചിൽ എൻ ക്യൂ എ എസ് ദേശീയ ഗുണ നിലവാരം അംഗീകാരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭിച്ചപ്പോൾ ലാബിന് 98% നാലുക്കെട്ട് കുടുംബരോഗ്യ ലബോറട്ടറിക്ക് കേന്ദ്ര എൻ.എ.ബി.എൽ അംഗീകാരം

മാനം മാർക്ക് ലഭിച്ചിരുന്നു.

കൂടാതെ ലാബിന്റെ ഗുണനിലവാരം സ്വയം അറിയുന്നതിനായി ബാഹ്യ ഗുണമേന്മപരിശോധന സംവിധാനം (EQAS) സി എം സി വെല്ലൂർ, എയിംസ് ഡൽഹി എന്നീ സ്ഥാപനങ്ങൾ ആയും പ്രതി മാസം കഴിഞ്ഞ 2 വർഷകാലമായി ചെയ്തു പോരുന്നതാണ്. പതിനഞ്ചാമത് ധനകാര്യ കമ്മിഷന്റെ ഹെൽത്ത്‌ ഗ്രാൻഡ് , എൻ എച്ച് എം ഫണ്ട് എന്നിവ ഉപയോഗിച്ച് കൂടുതൽ ഉപകരണങ്ങളോട് കൂടി നിലവിലെ അത്യആധുനിക സംവിധാനം ഉള്ള ലാബ് ആക്കാൻ സാധിച്ചു. 2023 മുതൽ ഒരു ലാബ് ടെക്‌നിഷ്യൻന്റെ സേവനം മാത്രം ആണ് ഉണ്ടായിരുന്നത്. ലാബിന്റെ പ്രവർത്തന മികവ് ഉയർത്തുന്നതിനും , രോഗി സൗഹൃദം ആക്കുന്നതിനുമായി 2024 -ൽ ആശുപത്രി നിർവഹണ സമിതിയുടെ അനുവാദത്തോടെ ദിവസവേതന അടിസ്ഥാനത്തിൽ ആഴ്ചയിൽ 3 ദിവസത്തേക്ക് ഒരു ലാബ് ടെക്‌നിഷ്യന്റെ സേവനം കൂടി ലഭിച്ചിരുന്നു എന്നും, ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവുമായ ഡയഗ്നോസ്റ്റിക് സേവനങ്ങൾ ഉറപ്പാക്കുന്നതിനും , പ്രതിമാസo 3000 ഓളം ടെസ്റ്റുകളുടെ മികച്ച സേവനം നൽകാൻ സാധിച്ചതിലും ലാബ് ജീവനക്കാരുടെ പ്രവർത്തന മികവും ആശുപത്രി നിർവഹണ സമിതിയുടെയും പഞ്ചായത്തിന്റെയും സഹകരണവും എടുത്തു പറയേണ്ടത് ആണെന്നും മെഡിക്കൽ ഓഫീസർ ഡോ. അരുൺ മിത്ര അറിയിച്ചു.

പ്രസ്തുത ലാബിനുള്ള കേന്ദ്ര അംഗീകാരത്തിന് പ്രയത്നിച്ച മെഡിക്കൽ ഓഫീസർ ഡോ അരുൺ മിത്ര,ലാബ് ടെക്നിഷ്യൻ സൗമ്യ ടി എസ്, വിന്നാ ബാബു, മറ്റ് ആശുപത്രി ജീവനക്കാരേയും, പഞ്ചായത്തിൻ്റെയും ഒത്തൊരുമിച്ചുള്ള പ്രവർത്തന ഫലം ആണ് എന്ന് കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നൈനു റിച്ചു എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.