
തിരുന്നാവായ: കരുതലാകും ഒരു കുഞ്ഞുതൈ കെ.എസ്.ടി. യു തിരൂർ വിദ്യാഭ്യാസ ജില്ല പരിസ്ഥിതി കാമ്പയിന്റെ ഭാഗമായുള്ള ഫലവൃക്ഷ തൈകൾ വെച്ചു പിടിപ്പിക്കൽ വൈരങ്കോട് എ.എം.യു.പി സ്ക്കൂൾ കാമ്പസിൽ തുടക്കമായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി റംഷീദ ടീച്ചർ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ടി.പി സുബൈർ അധ്യക്ഷത വഹിച്ചു.
കാമ്പയിൻ്റെ ഭാഗമായി മരം നടൽ, ബോധവൻക്കരണം, പോസ്റ്റർ നിർമ്മാണം എന്നിവ നടന്നുവരുന്നു. കെ.എസ്.ടി.യു സംസ്ഥാന
സെക്രട്ടറിയേറ്റ് മെമ്പർ വി.എ. ഗഫൂർ
പരിസ്ഥിതി ദിന സന്ദേശം നൽകി.
ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട്, സെക്രട്ടറി സി.ടി. ജമാലുദ്ധീൻ,പ്രധാന അധ്യാപകൻ വി.പി അബ്ദുൽ ഹക്കിം, വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി
പി.ജെ അമീൻ, റഫീഖ് പുല്ലൂർ, സുധീർ കൂട്ടായി , ഹഫ്സത്ത് അടിയാട്ടൽ, ലത്തീഫ് എടയത്ത്, ഹസീന തൊട്ടി വളപ്പിൽ, പി.കെ. അനിത, പി. ആസിഫ് അലി, അക്ബർ അമരിയിൽ, എം.ടി. റിഫ ഷെറിൻ , പി.പി. സൗദ എന്നിവർ പങ്കെടുത്തു
Leave a Reply