
തിരൂർ :ലോകത്തിലെ പ്രമുഖ
പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർ നാഷണൽ തിരൂർ ചാപ്റ്ററും ഐ എച് ടി കമ്പ്യൂട്ടർ കോളേജും സംയുക്തമായി “യുവജന ങ്ങളിൽ പരിസ്ഥിതി സംരക്ഷണ മനോഭാവം വളർത്തിയെടുക്കുക “എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ആരംഭിച്ച ഗ്രീൻ ക്യാമ്പസ് കൾച്ചർ പദ്ധതിയുടെ ഭാഗമായി ഇത്തവണയും ഐ എച് ടി കമ്പ്യൂട്ടർ കോളേജിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.
“ഒരു തൈ ഒരു ജീവൻ” എന്ന പേരിൽ പോലീസ് ലൈനിലുള്ള ഐ എച് ടി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനം ഗ്രീൻ പാലിയേറ്റീവ് ജില്ലാ കോർഡിനേറ്ററും സിനിമ ആർട്ടിസ്റ്റുമായ ലത്തീഫ് കുറ്റിപ്പുറം നിർവഹിച്ചു.
ഭൂമിയുടെ സംരക്ഷണത്തിനായി എല്ലാ തലങ്ങളിലും ശ്രമങ്ങൾ ആവശ്യമുള്ള ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം സംരക്ഷണം യുവ ജനങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് കോളേജ് ക്യാമ്പസുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടിയിൽ ഓയിസ്ക പ്രസിഡന്റ് കെ കെ റസാക്ക് ഹാജി ,കോളേജ് പ്രിൻസിപ്പാൾ കെ അബ്ദു റഹ്‌മാൻ ഹാജി, മാനേജിങ് ഡയറക്ടർ ഷമീർ കളത്തിങ്ങൽ എന്നിവർ സംസാരിച്ചു.
വർഷം തോറും നടത്തിവരുന്ന പരിസ്ഥിതി ദിനാഘോഷത്തിലൂടെ ഇതുവരെ നൂറോളം വൃക്ഷ തൈകൾ തന്റെ സ്ഥാപനത്തിലൂടെ വിതരണം ചെയ്തുവെന്നും അത് ഓരോ വിദ്യാർത്ഥികളുടെയും പരിചരണത്തിലൂടെ പല വീടുകളുടെ മുറ്റത്തും ഇന്ന് തണൽ വിരിക്കുന്നുണ്ടെന്നും ചടങ്ങിൽ വെച്ച് ഷമീർ കളത്തിങ്ങൽ പറഞ്ഞു.
അധ്യാപകരായ
രജ്ന. പി
വൃന്ദ. വി,
ആബിദ ബീഗം. എൻ,.
അശ്വതി. ടി
അഞ്ജലി. യു
നിമ്മി, നുസ്രത്, താഹസീന
എന്നിവർ നേതൃത്വം നൽകി.
.
Leave a Reply