വെട്ടം :വെട്ടം ഗ്രാമപഞ്ചായത്തിൽ ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിവരുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായി ഊർജ്ജ ഉപഭോഗ സർവ്വേ ഉദ്ഘാടനം ചെയ്തു. നവകേരളം കർമ്മ പദ്ധതിII ജില്ലാ കോഡിനേറ്റർ ശ്രീമതി ഡോ. പി. സീമയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പദ്ധതിയുടെ ഭാഗമായി വെട്ടം ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ മുഴുവൻ വീടുകളുടെയും ഊർജ്ജ ഉപഭോഗം കണക്കാക്കും. എനർജി മാനേജ്മെന്റ് സെന്റർ, തിരൂർ പോളിടെക്നിക് ആണ് സാങ്കേതിക നിർവഹണം.

വെട്ടം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പോളിടെക്നിക് ലെക്ചറർ ശ്രീ അൻവർ സുലൈമാന് സർവ്വേ ഫോം നൽകി കൊണ്ടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ വെട്ടം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ വി ജയൻ അധ്യക്ഷത വഹിക്കുകയും, ഗ്രാമപഞ്ചായത്ത് പ്ലാൻ ക്ലർക്ക് ശ്രീ കെ വി ഷറഫുദ്ദീൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. വെട്ടം ഗ്രാമപഞ്ചായത്ത് നെറ്റ് കാർബൺ കോർ കമ്മിറ്റി അംഗങ്ങളായ വി സി ശങ്കരനാരായണൻ, സജീഷ്, ഹരിപ്രസാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published.