
നിലമ്പൂര്‍: മൂത്തേടം പഞ്ചായത്തിലെ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അക്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി ആവശ്യപ്പെട്ടു.
ഇന്നലെ അർദ്ധരാത്രി അക്രമത്തിനിരയായ മുത്തേടം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ സജീവമായ പ്രചാരണം മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികളെ വിറളിപിടിപ്പിക്കുന്നുണ്ടതിന് തെളിവാണ് ഇത്തരം നീചപ്രവര്ത്തികളെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജില്ല പ്രസിഡൻ്റിനോടൊപ്പം
നേതാക്കളായ ഹമീദ് പരപ്പനങ്ങാടി
മുത്തേടം നേതാക്കളായ സൈനുദ്ധീൻ, ജൈസൽ, ഷറഫുദ്ധീൻ, എന്നിവർ സംബന്ധിച്ചു.

Leave a Reply