
തിരുന്നാവായ : കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അധ്യാപകർക്ക് നിയമന അംഗീകാരം നൽകുക, യു. ഐ.ഡി യുടെ പേരിൽ അധ്യാപക തസ്തിക നഷ്ടപ്പെടുത്താതിരിക്കുക,
തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ യൂണിറ്റ് തല പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കുറ്റിപ്പുറം
ബ്ലോക്ക് പഞ്ചായത് മുൻ മെമ്പർ ഇ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സി.കെ. നിസാർ അഹമ്മദ്
അധ്യക്ഷത വഹിച്ചു.
കെ എസ് ടി യു മലപ്പുറം ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽ
വൈരങ്കോട് മുഖ്യ പ്രഭാഷണം നടത്തി.വിദ്യാഭ്യാസ ജില്ലാ
വൈസ് പ്രസിഡൻ്റ് യൂനുസ് മയ്യേരി , യു.വി. അനീസ് , ഇ .മുജീബ് റഹ്മാൻ, ടി.പി അമീൻ അഹ്സൻ,ഖദീജാബി മയ്യേരി , കെ. ഫാത്തിമ സുഹറ, പി.ഷഫീഖ ,കെ. ലുത്ത് ഫ് റഹ്മാൻ , ഷബീർ പള്ളിയത്ത്, ഹാരിസ് വെട്ടിച്ചിറ, ഹഫ്സത്ത് അടിയാട്ടിൽ, വി. സാബിറ, പി. ഷിബിലി മോൾ, ഷബീർ അത്തോളി , ഗഫൂർ ചുള്ളിപ്പാറ, എം.ഫൈസൽ, എം.ഷാക്കിറ, പി.എസ്. നസീഹ, എ.പി. ഹുസ്ന റഫീഖ , ഒ. ഷഫീഖ എന്നിവർ നേതൃത്വ നൽകി.
Leave a Reply