മലപ്പുറം: സീനിയര്‍ ജേര്‍ണ്ണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി മലപ്പുറം ഗവ. കോളെജ് ഉറുദു ഡിപ്പാര്‍ട്ടുമെന്‍റിന്‍റെയും പുന്നയൂര്‍ക്കുളം വി ബാപ്പു കുടുംബ സമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ടിന്‍റെ വികാസപരിണാമങ്ങള്‍ – സെമിനാര്‍ നാളെ (ജൂണ്‍ 4)നടക്കും. രാവിലെ 9 മണി മുതല്‍ 2 മണിവരെ മലപ്പുറം ഗവ കോളെജ് പി ജി ബ്ലോക്കിലെ സെമിനാര്‍ ഹാളിലാണ് പരിപാടി. ഡോ. പി സക്കീര്‍ ഹുസൈന്‍, ഡോ. വി ഹിക്മത്തുള്ള, സബിത മൂഴിക്കല്‍, എന്‍ വി മുഹമ്മദ് അലി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മാദ്ധ്യമപ്രവര്‍ത്തകന്‍ ഐ സമീല്‍ ആണ് മോഡറേറ്റര്‍

Leave a Reply

Your email address will not be published.