എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഡ്വ സാദിഖ് നടുത്തൊടിക്കൊപ്പം സെല്‍ഫിയെടുക്കുന്ന വിദ്യാര്‍ത്ഥികള്‍.

നിലമ്പൂര്‍: എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഡ്വ സാദിഖ് നടുത്തൊടി നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയും അമരമ്പലം പഞ്ചായത്തിലും പര്യാടനം നടത്തി. രാവിലെ മുതല്‍ അമരമ്പലം പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. പ്രദേശത്തെ പ്രധാന വ്യക്തികളുള്‍പ്പെടെയുള്ളവരെ സന്ദര്‍ശിച്ചു. ഉച്ചക്ക്‌ ശേഷം നിലമ്പൂര്‍ മുനിസിപ്പല്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. വിവിധയിടങ്ങളിലായി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ കരുളായി, കണ്‍വീനര്‍ എന്‍ മുജീബ്, യൂസുഫലി ചെമ്മല, സിപി മുജീബ് എന്നിവര്‍ സംബന്ധിച്ചു.

മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട്കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്നു

Leave a Reply

Your email address will not be published.