കോഴിക്കോട് : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാർ ജനപക്ഷ രാഷ്ട്രീയത്തെ തിരിച്ചറിയുമെന്നും എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് വോട്ടുകൾ അനുകൂലമാവുമെന്നും പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ തുളസീധരൻ പള്ളിക്കൽ പ്രസ്താവിച്ചു. എസ്ഡിപിഐ കോഴിക്കോട് ജില്ലാ നേതൃസംഗമം എം എസ് എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കത്തെ കുറിച്ച് ക്ലാസ് എടുത്തു. സംസ്ഥാന സെക്രട്ടറി പി. ജമീല, ജില്ലാ ജനറൽ സെക്രട്ടറി കെ. ഷമീർ, ജില്ലാ ട്രഷറർ കെ കെ നാസർ മാസ്റ്റർ സംസാരിച്ചു.

Leave a Reply

Your email address will not be published.