
തിരൂർ : തെക്കുമുറി insight അക്കാദമിയിൽ ഈ വർഷം SSLC പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും, USS സ്കോളർഷിപ്പു നേടിയ വിദ്യാർത്ഥികളെയും അക്കാദമിയുടെ നേതൃത്വത്തിൽ ആദരിച്ചു. റാഷിദ് മാഷിന്റെ അധ്യക്ഷതയിൽ തിരൂർ നഗരസഭാ കൗൺസിലർ Sri: നന്ദൻ മാഷ് പരിപാടി ഉത്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ മാരായ Sri: ഷാനവാസ് , ശ്രീമതി സരോജ ദേവി ടീച്ചർ മുഖ്യതിഥികൾ ആയിരുന്നു.
Morning സ്റ്റാർ തെക്കുമുറി മെമ്പർമാരായ ഗഫൂർ , വിനോദ് എന്നിവരും സുനിൽ, വിനീത് മാസ്റ്റർ, സുഹൈൽ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഷരീഫ് സാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആബിദ ടീച്ചർ നന്ദി രേഖപെടുത്തി. SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യതികൾക്കും USS നേടിയ വിദ്യാർത്ഥികൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കും മൊമെന്റോ വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും DJ music ഉം അരങ്ങേറി. ജീന ടീച്ചർ, ഫാത്തിമ ടീച്ചർ, ഷെഫ്നീത്, അയന്ന ജെ പള്ളത്ത്, നഹ്സൽ, ആദിത്യ വികാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Leave a Reply