സംഘ്പരിവാർ ആഗ്രഹിച്ചിടത്തേക്ക് കേരളത്തെ എത്തിച്ചവർക്കെതിരെ വിധി എഴുതുക

നിലമ്പൂർ : സംഘ്പരിവാർ ആഗ്രഹിച്ചിടത്തേക്ക് കേരളത്തെ എത്തിക്കാൻ യാതൊരു മടിയുമില്ലാത്ത ഭരണമായി കേരളത്തെ മാറ്റിയവർക്കെതിരെ വിധി എഴുതുന്നവരായി നിലമ്പൂർ ജനത മാറണമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം പ്രസ്ഥാവിച്ചു.

നിലമ്പൂർ എസ്.ഡി.പി.ഐ മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം ‘

രാജ്യത്ത് കരിനിയമങ്ങളും, ബുർഡോസർ വേട്ടയും നടത്തി ഫാഷിസ്റ്റ് ഭരണകൂടം തേരോട്ടം നടത്തുകയാണ്.
വഖഫ് നിയമത്തിനെതിരെ രാജ്യത്തിൻ്റെ തെരുവുകളിൽ ശക്തമായി എസ്.ഡി.പിഐ മാത്രമാണ് ഉണ്ടായിരുന്നത്
കോൺഗ്രസ്സും, മുസ്ലീം ലീഗും, സി.പി.എം നും ഫാഷിസത്തിനെതിരെ നിലയുറപ്പിക്കാൻ പരിമിതിയുണ്ട്.
അതാണ് മുനമ്പം വിഷയത്തിൽ അടക്കം നമ്മൾ കണ്ടതെന്നും ഇത്തരക്കാർക്കെതിരെ നിലമ്പൂർ ജനതവിധിയെഴുതണമെന്നും, അത് എസ്.ഡി.പി.ഐ ക്കാവണമെന്നും അദ്ധേഹം പറഞ്ഞു.

എസ്..ഡി.പി.ഐ സംസ്ഥാന പ്രസിഡൻ്റ് സി.പി.എ ലത്തീഫ്, വി.ടി. ഇഖ്റാമുൽ ഹഖ്, സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടി, അഡ്വ : കെ.സി നസീർ , മുഹമ്മദ് ബഷീർ, മുജീബ് എടക്കര, ഹമീദ് പരപ്പനങ്ങാടി ,നൗഷാദ് നിലമ്പൂർ, റഫീഖ് നിലമ്പൂർ, സംസാരിച്ചു.

Leave a Reply

Your email address will not be published.