കാലടി : മഹാത്മാഗാന്ധി എ.ഐ.സി.സി. അദ്ധ്യക്ഷനായിരുന്നതിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കെ.പി.സി.സി. കേരളത്തിലെ മുഴുവൻ വാർഡ് കമ്മിറ്റികളുടേയും നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഗാന്ധി സ്മൃതി കുടുംബ സംഗമത്തിന്റെ ഭാഗമായി കാലടി മണ്ഡലത്തിലെ 11-ാം വാർഡിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
ആശ്രമം റോഡിൽ പി.ഡി.അഗസ്റ്റിൻ നഗറിൽ (പി.ഇ.ഡേവിസ് പടയാട്ടിയുടെ വസതി) വച്ച് നടന്ന കുടുംബ സംഗമം കെ.പി.സി.സി.
നിർവാഹക സമിതി അംഗവും
മുൻ എം.എൽ.എ.യുമായ പി ജെ ജോയ് ഉദ്ഘാടനം ചെയ്തു.
വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വി.ബി.സിദിൽകുമാർ
അധ്യക്ഷത വഹിച്ചു.
ജോസ് മോൻ ഡേവിസ്
പി.ഡി.അഗസ്റ്റിനെ അനുസ്മരിച്ച് സംസാരിച്ചു.

വാർഡിലെ മുതിർന്ന നേതാക്കളായ തച്ചിൽ ജോർജ്,
പി.വി അഗസ്റ്റിൻ,
പൗലോസ് കന്നപ്പിള്ളി,
കൊച്ചുവറിയത് മരോട്ടിക്കുടി
ഡോ.പ്രസാദ് പുന്നൂസ് എന്നിവർ ചേർന്ന് മഹാത്മാഗാന്ധിജിയുടെ ചിത്രത്തിനു മുന്നിൽ സ്ഥാപിച്ച നിലവിളക്കിൽ ദീപം തെളിയിച്ച് ആരംഭിച്ച കുടുംബ സംഗമത്തിൽ
ജമ്മുകാശ്മീരിലെ പുൽഗാമയിൽ
ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭാരതീയരായ സഹോദരീ സഹോദരങ്ങൾക്കും ഭീകരവാദികളെ ലക്ഷ്യം വെച്ച് ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ജീവൻ വെടിയേണ്ടി വന്ന ഭാരതീയരായ ജവാന്മാർക്കും കൊല്ലപ്പെട്ട സഹോദരങ്ങൾക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തി. വാർഡിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും വിവിധ തലങ്ങളിൽ പ്രതിഭകളായി തീർന്ന വ്യക്തികളെയും കെ.പി.സി.സി.
നിർവാഹക സമിതി അംഗം പി.ജെ.ജോയ്
മുൻ എം.എൽ.എ.
പൊന്നാട അണിയിച്ച് ആദരിച്ചു.

10,12 ക്ലാസുകളിലെ സർട്ടിഫിക്കറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പള്ളി മെമെന്റോ നൽകി അനുമോദിച്ചു. മികച്ച വിജയം കരസ്ഥമാക്കി തുടർ വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളെ
ഡി.സി.സി.ജന. സെക്രട്ടറി അഡ്വ.കെ.ബി. സാബു അനുമോദിച്ച് സംസാരിക്കുകയും അവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ഡി.സി.സി.മെമ്പർ ജോയ് പോൾ മഹാത്മാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് റെന്നി പാപ്പച്ചൻ,
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജന. സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ ബിനോയ് കൂരൻ,
കെ.എസ്.എസ്.പി. എ.എറണാകുളം ജില്ലാ കമ്മിറ്റി ട്രഷറർ വി.എ. അഫ്സലൻ,
മണ്ഡലം കമ്മിറ്റി ജന.സെക്രട്ടറിമാരായ സെബാസ്റ്റ്യൻ പാലിശ്ശേരി,
ലിസി ജോർജ്,
വി.ജി.ശ്രീകുമാർ,
പി.ഇ.ഡേവിസ്,
ഇന്ത്യൻ യൂത്ത് കോൺഗ്രസ് കാലടി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ജോജോ ജോൺ,
കേരള പ്രദേശ് മഹിളാ കോൺഗ്രസ് കാലടി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്
ലേഖ വത്സൻ,
കെ.എസ്.യു. നേതാക്കളായ അനിസൺ കെ. ജോയ്,
ഗ്രിറ്റൊ ടോമി, ബോബിൻ ജോൺ
എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സംഗമത്തോടനുബന്ധിച്ച് കലാപരിപാടികളും സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published.