
ഒതുക്കുങ്ങൾ:ഒതുക്കുങ്ങൾ ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങൾക്ക് വീഡിയോ എഡിറ്റിങ് പരിശീലന ക്യാമ്പ് നടത്തി. വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയർ ആയ kdenlive 24.05 എന്ന പുതിയ സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തി. സ്കൂൾ എച്ച്. എം ഇൻചാർജ് വി. ഷാജി സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പഠിച്ച ഒരു പൂർവവിദ്യാർഥി അവനെ പഠിപ്പിച്ച അധ്യാപകനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇന്ന് വീഡിയോ എഡിറ്റിങ് മേഖലയിൽപ്രവർത്തിക്കുന്നത് ഷാജി സാർ പ്രസംഗത്തിൽ സൂചിപ്പിച്ചു. സ്കൂൾ ലിറ്റിൽ കൈറ്റ് മിസ്ട്രസുമാരായ എൻ. കെ യൂനുസ്, ടി. ആബിദ എന്നിവർ നേതൃത്വം നൽകി. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് 4.30 ന് അവസാനിച്ചു.

Leave a Reply