
പൊന്നാനി :പൊന്നാനി പാലത്തം വീട്ടിൽ ഡോക്ടർ അഹമ്മദ് കുഞ്ഞി ബാവ എന്ന മഹാനായ വ്യക്തി ഇഹലോക വാസം വെടിഞ്ഞിട്ട് മെയ് 31 നു രണ്ട് വർഷം തികയുന്നു.. 2023 മെയ് 31 നു കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്.. മരിക്കുമ്പോൾ വയസ്സ് 84. 1939 ൽ പൊന്നാനിയിലെ പ്രശസ്ത മഹദൂമ് കുടുംബത്തിൽ ജനിച്ച അദ്ദേഹം ജീവിത്തിൽ ഉടനീളം കറകളഞ്ഞ മത വിശ്വാസിയും മനുഷ്യ സ്നേഹിയും സാമൂഹിക സാംസ്കാരിക രംഗത്തു നിറ സാന്നിദ്യവും ആയിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നു എം. ബി. ബി. സ്. ബിരുദവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും 1966ൽ എം. സ്. സർജറിയും പാസ്സായ അദ്ദേഹം, തിരുവനന്തപുരം മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ട്യൂട്ടർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു…. തുടർന്ന് അദ്ദേഹം, പാലക്കാട്, കണ്ണൂർ, വടകര, തലശ്ശേരി, പൊന്നാനി, തിരുരങ്ങാടി, തുടങ്ങിയ ഗവണ്മെന്റ് ആശുപത്രികളിൽ സർജ്ജറി വിഭാഗം മേധാവിയായി പ്രവർത്തിച്ചു. പിന്നീട് തിരൂർ ഗവണ്മെന്റ് ആശുപത്രിയിൽ സൂപ്രണ്ട് ആയും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആയും സേവനം അനുഷ്ഠിച്ച ഡോക്ടർ 1998ൽ റിട്ടയർ ചെയ്തു തിരൂരിൽ സ്ഥിരതാമസം ആക്കി. പരേതന്റെ ഭാര്യ പൊന്നാനി യിലെ പ്രഗത്ഭനായ മർഹൂം കുട്ടീ ഹസ്സൻ കുട്ടി എന്നവരുടെ മകൾ നഫീസ. മക്കൾ ഡോക്ടർ ഹസ്സൻ ബാബു തിരൂർ, ഫാത്തിമ ബീവി. ദുബായ്യിൽ ജോലി ചെയ്യുന്ന ഡോക്ടർ മജീദ്, ഹസീജ ഹസ്സൻ എന്നവർ മരുമക്കൾ ആണ്.
പാവപ്പെട്ട രോഗികൾക്ക് ഡോക്ടർ ചെയ്ത സേവനങ്ങളും വിദ്യാഭ്യാസ മേഖലയിൽ ബുദ്ദിമുട്ടുന്നവരെ സ്കോളർഷിപ്പുകളും മറ്റും നൽകി സഹായിച്ചതും എക്കാലത്തും സ്മരിക്കപ്പെടുമെന്ന് പല പ്രമുഖ വ്യക്തികളും അഭിപ്രായപ്പെട്ടു.മുഖ്യ മന്ത്രി പിണറായി വിജയൻ, പരേതനായ സി. പി.എം. സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പ്രശസ്ത സാഹിത്യ കാരൻ പരേതനായ എം. ടി. വാസുദേവൻ നായർ, പൊന്നാനിയിലെ പരേതനായ മുൻ മന്ത്രി സഖാവ് ഇമ്പിച്ചി ബാവ തുടങ്ങി നിരവധി പേരെ ബാവ ഡോക്ടർ ചികിൽസിച്ചിട്ടുണ്ട്… തിരൂർ ആശുപത്രിയിൽ സൂപ്രണ്ട് ആയിരിക്കെ തിരൂർ എസ്. എം. പോളിടെക്‌നിക്കിലെ എൻ. എസ്. എസ്. വളണ്ടിയർമാരെ ഉപയോഗപ്പെടുത്തി ആശുപത്രിയിലെ കേടായ ഉപകരണങ്ങളും ഫുർണിച്ചറുകളും അദ്ദേഹം നേരെയാ ക്കി രോഗികൾക്ക് ഉപയോഗപ്പെടുത്തി.. പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കു വേണ്ടി പ്രാർത്ഥിക്കുന്നു.
Leave a Reply