അരീക്കോട്: ‘കെഎസ്ആർടിസി ബസിൽ അതിക്രമിച്ച് കയറി ബസ്സിൻ്റെ ചില്ല് തകർക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ.പാലക്കാട് കാഞ്ഞിരം സ്വദേശി ഉമ്മർ ഖത്താബ് ആണ് അറസ്റ്റിലായത്.
മെയ് 11 ന് മോങ്ങം കോഴിക്കോട് വഴിയുള്ള കെഎസ്ആർടി ബസ്
റോഡ് ബ്ലോക്ക് കാരണം മോങ്ങത്ത് നിന്നും തിരിച്ചു വിട്ടതിനെ തുടർന്ന് ബസ് കാഞ്ഞിരത്ത് വെച്ച് ഉമ്മർ ഖത്താബ് തടഞ്ഞു നിർത്തി ബസിൽ അതിക്രമിച്ച് കയറി ബസ്സിൻ്റെ ചില്ല് തകർക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തത് കേസെടുത്തതിനെ തുടർന്ന് പ്രതി ബാംഗ്ലൂരിലേക്ക് മുങ്ങുകയായിരുന്നു.ഇന്നലെ ഉമ്മർ ഖത്താബ് നാട്ടിലെത്തിയ വിവരമറിഞ്ഞ അരീക്കോട് പോലീസ് ഇൻസ്പെക്ടർ സിജിത്ത്. വി യുടെ നിർദേശ പ്രകാരം അരീക്കോട് പോലീസ് സബ് ഇൻസ്പെക്ടർ നവീൻ ഷാജിൻ്റെ നേതൃത്തിൽ സീനിയർ സിവിൽ പോലീസുകാരായ അരുൺ, ലിജേഷ്, സി പി ഒ മാരായ അനീഷ്, വിപിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റുചെയ്തു
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published.