കൊരട്ടി. കൊരട്ടി പഞ്ചായത്തിലെ എസ്. എസ് എൽ സി – പ്ലസ് 2 പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും, 100% വിജയം നേടിയ സ്കൂളുകൾക്കും ഉള്ള വിദ്യാഭ്യാസ അവാർഡ് ദാനം ആദരവ് – 2025 സംഘടിപ്പിച്ചു. ആദരവ് പരിപാടി കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.ഗീത ഉദ്ഘാടനം ചെയ്തു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. പ്രശസ്ത പ്രചോദനാത്മക പ്രഭാഷകൻ ജോസഫ് അന്നംകുട്ടി ജോസ് മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത സിനിമാ താരം കൈലാഷ് മുഖ്യാഥിതിയായി.

പഞ്ചായത്തിലെ ഫുൾ എ പ്ലസ് നേടിയ160 വിദ്യാത്ഥികൾക്കും, പഞ്ചായത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയ എം.എ.എം എച്ച് സ്കൂൾ, ലിറ്റിൽ ഫ്ലവർ എച്ച്. എസ്’ സ്കൂൾ പി.എസ്.എച്ച്.എസ് തിരുമുടിക്കുന്ന് എന്നി സ്കൂളുകൾക്കും, പ്ലസ് 2 പരീക്ഷയിൽ 100% വിജയം നേടിയ ലിറ്റിൽ ഫ്ലവർ എച്ച്.എസ്. എസ് ന്നും അവാർഡുകൾ നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ അഡ്വ കെ ആർ സുമേഷ്, നൈനു റിച്ചു, കുമാരി ബാലൻ, പഞ്ചായത്ത് അംഗങ്ങളായ ബിജോയി പെരെപ്പാടൻ,പി.ജി സത്യപാലൻ പഞ്ചായത്ത് സെക്രട്ടറി കെ എശ്രീലത എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും, സ്നേഹ വിരുന്നുo സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published.