*അനുമോദന ചടങ്ങ് ഉൽഘാടനം തിരൂർ നഗരസഭ അദ്ധ്യക്ഷ്യ എപി നസീമയും, പഠനോപകരണിറ്റ് എംഇഎസ് കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഷാഫി ഹാജി കൈനിക്കരയും നിർവ്വഹിച്ചു*

തിരൂർ : നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. നെറ്റ്‌വ രക്ഷാധികാരി കെകെ റസാക്ക് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂർ നഗരസഭ ചെയർപേഴ്സൺ എപി നസീമ അനുമോദന ചടങ്ങ് ഉൽഘാടനം ചെയ്തു.

ചടങ്ങിൽ പ്രദേശത്തെ അർഹരായ കുട്ടികൾക്ക് പഠനോപകരണ കിറ്റ് എംഇഎസ് കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി ഹാജി കൈനിക്കര വിതരണോൽഘാടനം ചെയ്തു .

അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അംഗങ്ങൾക്ക് വിത്തും പച്ചക്കറി തൈകളും വിതരണം സഫ മൊയ്തീൻ കുട്ടി ഹാജി നിർവ്വഹിച്ചു.

നെറ്റ്‌വ റെഡിഡൻസ് പതിനാലാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഓളം സപ്ലിമെൻറ് പ്രകാശന കർമ്മം നഗരസഭ അദ്ധ്യക്ഷ നിർവഹിച്ചു.
സെക്രട്ടറി കെപി നസീബ് മുഖ്യ പ്രഭാഷണം നടത്തി ,
ലൈബ്രറി കൗൺസിൽ അവാർഡ് ജേതാവ് എൻഎം സാബിറ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് എടുത്തു –

  കെകെ  അബ്ദുൽറഷീദ്, വി ഷമീർ ബാബു, എംപി രവീന്ദ്രൻ, വിപി ഗോപാലൻ , ഇവി കുത്തുബുദ്ധീൻ,  സീനത്ത് റസാക്ക് , ഫസലു പട്ടേൽ, എം മമ്മി ക്കുട്ടി എന്നിവർ ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published.