എസ് ഡി പി ഐ സ്ഥാനാർത്ഥി അഡ്വ: സാദിഖ് നടുത്തൊടിക്ക് നിലമ്പൂരിൽ നൽകിയ സ്വീകരണം.

സാദിഖ് നടുത്തൊടിയുടെ പ്രചരണ പരിപാടികൾക്ക് തുടക്കമായി

നിലമ്പൂർ : എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ: സാദിഖ് നടുത്തൊടിക്ക് നിലമ്പൂരിൽ ഉജ്വല സ്വീകരണം നൽകി. എസ്ഡിപിഐ പ്രവർത്തകരും വോട്ടർമാരും ചേർന്ന് ഷാൾ അണിയിച്ച് ബാൻ്റ് വാദ്യത്തിൻ്റെ അകമ്പടിയോടെ പ്രകടനമായി നഗരംചുറ്റി. എസ്ഡിപിഐ മലപ്പുറം ജില്ല ഉപാധ്യക്ഷനും മലപ്പുറം ബാർ കൗൺസിൽ പ്രസിഡന്റായും ചുമതലവഹിക്കുന്ന മുതിർന്ന അഭിഭാഷകനായ അഡ്വ. സാദിഖ് നടുത്തൊടി മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ നിരന്തരം നിയമപോരാട്ടങ്ങൾ നടത്തിയ മനുഷ്യാവകാശ പ്രവർത്തകനും ജനകീയ പ്രശ്നങ്ങളിൽ ഇടപ്പെടൽ നടത്തുന്ന ജനകീയ നേതാവുമാണ്.

നിലമ്പൂരിൽ വർഷങ്ങളായി വികസന പ്രവർത്തനങ്ങൾ അവഗണിക്കപ്പെടാൻ കാരണം തെരഞെടുക്കപ്പെട്ടവരുടെ മണ്ഡലത്തോടുള്ള അവഗണ മൂലമാണെന്നും ഫാഷിസ്റ്റ് ഭരണ കാലത്ത് ജനഹിത രാഷ്ട്രീയ നിലപാട് അടയാളപ്പെടുത്താനുള്ള ജനാധിപത്യപരമായ ഒരവസരമാണ് തെരഞ്ഞെടുപ്പെന്നും അഡ്വ.സാദിഖ് നടുത്തൊടി പറഞ്ഞു.

നൂറു കണക്കിന് ആളുകൾ പങ്കെടുത്ത സ്വീകരണത്തിൽ സംസ്ഥാന സെക്രട്ടറി കൃഷണൻ എരഞ്ഞിക്കൽ, ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഉസ്മാൻ കരുളായി, കൺവീനർ എൻ മുജീബ്, കെകെ മുഹമ്മദ് ബഷീർ, മുസ്തഫ പാമങ്ങാടൻ, പികെ സുജീർ, ഇർഷാദ് മൊറയൂർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.