
തിരൂർ :സ്‌കൂള്‍ അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഹാഫ് ആന്‍ഡ് ഹാഫ് പേരെന്റ്‌റിംഗ് & സ്റ്റുഡന്റസ് വെല്‍ ബെയിങ് പ്രോഗ്രാം നടത്തി. ഗ്‌ലോബല്‍ ട്രാന്‍സ്‌ഫോര്‍മേഷണല്‍ ലൈഫ് കോച്ചും മൈന്‍ഡ് പവര്‍ ട്രെയിനറുമായ വസിയ വഫയുടെ നേതൃത്വത്തില്‍ തിരൂര്‍ മെട്രോ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണു ചടങ്ങ് നടത്തിയത്. നേതൃത്വം, രക്ഷാകര്‍തൃത്വം, വൈകാരിക ബുദ്ധി എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചു രണ്ട് സെഷനുകളായി നടന്ന പരിപാടിയില്‍ അമ്പതോളം കുടുംബങ്ങള്‍ പങ്കെടുത്തു.
ചടങ്ങ് സ്‌പോര്‍ട്‌സ് കേരള ഫൌണ്ടേഷന്‍ ഡയറക്ടര്‍ ആഷിഖ് കൈനിക്കര ഉദ്ഘാടനം ചെയ്തു. പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ തന്നെ സമൂഹം നേരിടുന്ന ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്ന വസിയ വഫയെ അഭിനന്ദിക്കുകയും വീടുകങ്ങളില്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ കെട്ടിപ്പടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നേഹ ഖദീജ അധ്യക്ഷയായി
എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ തിരൂര്‍ ചെയര്‍മാന്‍ അന്‍വര്‍ സാദത്ത്, സെക്രട്ടറി സലാം പി ലില്ലിസ്, തിരൂര്‍ ജിമാറ്റ് പ്രസിഡന്റ് ഇ അബ്ദുറഹ്മാന്‍ ഹാജി, ഫൈസല്‍ ജ്വല്ലറി എം.ഡി ഫൈസല്‍, ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി അബ്ദുറഹ്മാന്‍, തിരൂര്‍ ചാമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് പി.എ ബാവ ആശംസകളറിയിച്ചു. ആയിഷ, നിയ, വാണി കൃഷ്ണ സംസാരിച്ചു. ചടങ്ങില്‍ വസിയ വഫയുടെ പുതിയ സംരംഭമായ സോള്‍ സ്പീക്‌സിന്റെ ലോഗോ പ്രകാശനവും നടത്തി.
Leave a Reply