തിരൂർ :തിരൂർ ടൗണിൽ ചില റോഡുകൾ സൗകര്യപ്രദമായ രീതിയിൽ വിതി കൂട്ടി ഗതാഗത തിരക്ക് കുറക്കാൻ സാധ്യമാക്കി. എന്നാൽ ഇതിന്റെ പൂർണമായ പ്രയോജനം ലഭിക്കണമെങ്കിൽ താഴെ പാലം മുതൽ ബി.പി. അങ്ങാടി വരെയുള്ള റോഡിലെ കുരുക്ക് അഴിക്കണം. അതിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് പൂങ്ങോട്ടുകുളം ജംഗ്ഷൻ. ഇവിടെ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡിന് മതിയായ സൗകര്യം ഇല്ലാത്തത് കാരണം ഫ്രീ ലെഫ്റ്റ് സംവിധാനം പോലും ഉപയോഗത്തിൽ കൊണ്ടുവരാൻ പലപ്പോഴും വാഹനങ്ങൾക്ക് സാധ്യമാകാറില്ല. ഈ കാര്യങ്ങൾ പല തവണ പലരും പല രീതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും അതിന് യാതൊരു പരിഹാരവും ആയിട്ടില്ല എന്നത് വസ്തുതയാണ്.
പൂങ്ങോട്ടുകുളം ജംഗ്‌ഷനെ പറ്റി പറഞ്ഞാൽ വടക്കുഭാഗത്ത് നിന്ന് തെക്ക് ഭാഗത്തേക്ക് ചമ്രവട്ടം പാലം വഴി പോകുന്ന വാഹനങ്ങളുടെ വലിയ തിരക്കുണ്ടാക്കുന്ന റോഡാണ് കൂടാതെ തിരൂർ ടൗണിൽ സാധാരണ വന്ന് പോകുന്നവരുടെ വാഹനങ്ങളുടെ തിരക്ക് അതിലും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. കൂടാതെ പൂങ്ങോട്ടുകുളം ജംഗ്‌ഷനും പരിസരത്തുമായി പ്രവർത്തിച്ചു വരുന്നതുമായ വളരെയധികം ആളുകൾ വന്ന് പോകുന്ന നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്, ബാസിത് വെഡ്ഡിംഗ് മാൾ , കല്യാണങ്ങളും വലിയ പരിപാടികളും നടക്കുന്ന ബിയാൻ കോ , കരുണ തുടങ്ങിയ ഓഡിറ്റോറിയങ്ങൾ . ആശുപത്രികളായ ശിഹാബ് തങ്ങൾ ആശുപത്രി, മിഷൻ ആശുപത്രി, പഴയ മാലതി ആശുപത്രി, തിയേറ്ററുകളായ ഖയാം, അനുഗ്രഹ , എന്നിവയും പ്രവർത്തിക്കുന്നു എന്നത് കൊണ്ട് ഇവിടേത്തേക്ക് വരുന്ന ധാരാളം വാഹനങ്ങൾ ഇത് വഴിയാണ് പോകുന്നത് എന്നതും പൂങ്ങോട്ടുകുളം ജംഗ്‌ഷനെ സംബന്ധിച്ച് വലിയ ഗതാഗത കുരുക്ക് ഉണ്ടാക്കുന്നു എന്നത് പ്രത്യേകം പറയേണ്ടതാണ്. ഇത്രയും വലിയ പ്രയാസങ്ങൾ നേരിടുന്ന ഈ ജംഗ്ഷന്റെ വികസനം വലിയ ഒരു പ്രതിസന്ധിയായി ഇപ്പോഴും നിലനിൽക്കുന്നു എന്നത് വളരെ ഖേദകരമാണ്.
പൂങ്ങോട്ടുകുളം ജംഗ്ഷനിലെ റോഡിനോട് ചേർന്ന് നിൽക്കുന്ന പഴയ കെട്ടിടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത് സുഗമമായ വാഹന ഗതാഗതങ്ങൾക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. കൂടാതെ ജംഗ്ഷനിൽ നിന്നും പച്ചാട്ടിരി ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ഒരു ഭാഗത്ത് ഓട്ടോ സ്റ്റാന്റ് ആയതിനാൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം പ്രവർത്തിക്കുന്നുണ്ടെങ്കിലും സിഗ്നൽ അനുസരിച്ച് വാഹനങ്ങൾക്ക് സുഗമമായി ഗതാഗതം നടത്തുന്നതിന് കഴിയുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ആയതിനാൽ പൂങ്ങോട്ടുകുളം ജംഗ്ഷൻ വീതി കൂട്ടി വാഹനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ സഞ്ചരിക്കുവാൻ കഴിയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും എന്ന പ്രതീക്ഷയിൽ
സവിനയം
MK. അബ്ദുഷുക്കൂർ
പറവണ്ണ
Leave a Reply