പൊന്നാനി: മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും പ്രദേശവാസിയുമായ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയയുടെ നേതൃത്വത്തിൽ അരങ്ങേറിയ പ്രാർത്ഥനാ സദസ്സ് ആഞ്ഞു വീശിയ കാറ്റും കര കാർന്ന് തിന്ന കടൽക്ഷോഭവും ഭീതി പടർത്തിയ പൊന്നാനി തീരദേശ മേഖലയ്ക്ക് ആശ്വാസം തിരയടിച്ച അനുഭവം പ്രദാനം ചെയ്തു. മേഖലയിലെ ദീർഘദൂരം വരുന്ന തീരദേശം ദിവസങ്ങളോളം ആശങ്കയിൽ മുങ്ങിയ നിലയിലായിരുന്നു.

കിടപ്പാടം നഷ്ടപ്പെടും ജീവിതായോധനം മുടങ്ങിയും പട്ടിണിയും അങ്കലാപ്പും തിരത്തള്ളിയ അന്തരീക്ഷത്തിൽ തീരത്ത് അരങ്ങേറിയ പ്രാർത്ഥനാ സദസ്സ് പ്രദേശത്തിന് പകർന്ന് നൽകിയത് ആത്മവിശ്വാസവും സമാശ്വാസവും.

പ്രാർത്ഥനാ സദസ്സിൽ പ്രദേശത്തെ പൗരാവലി പങ്കെടുത്തു. സിദ്ധീഖ് മൗലവി അയിലക്കാട്, ഇസ്മാഈൽ അൻവരി, ഷാഹുൽ ഹമീദ് മൗലവി, ഇ കെ ഉമർ, ഫസലുറഹ്മാൻ മുസ്‌ലിയാർ, റഫീഖ് സഅദി , കെ ജമാൽ, അക്ബർ, ഉസ്മാൻ മുസ്‌ലിയാർ തുടങ്ങിയവർ പ്രാർത്ഥനാ നടപടികൾക്ക് നേതൃത്വം നൽകി.

അതോടൊപ്പം, കടൽഭിത്തി നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും ഭവനരഹിതരായവരെ പുനരധിവസിപ്പിക്കൽ ത്വരിതപ്പെടുത്തണമെന്നും പ്രാർത്ഥനാ സദസ്സ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി.

Leave a Reply

Your email address will not be published.