
വിദ്യാർത്ഥികൾക്കും കുടുംബിനികൾക്കും വിനോദത്തിനും പഠനത്തിനും പ്രാധാന്യം നൽകുന്ന വൈവിധ്യമാർന്ന നിരവധി പരിപാടികൾ കുടുംബ സംഗമത്തിൽ ഒരുക്കിയത് ഏവർക്കും ഹൃദ്യമായി. തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ എ പി നസീമ ഉദ്ഘാടനം ചെയ്തു. കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള ഇത്തരം ഒത്തുചേരലുകൾക്ക് വർത്തമാനകാലത്ത് ഏറെ പ്രസക്തിയും പ്രാധാന്യവും ഉണ്ടെന്നും മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കാൻ സഹായകമാകുമെന്നും എ പി നസീമ അഭിപ്രായപ്പെട്ടു. തിരൂർ സാംസ്കാരിക വേദി ഭാരവാഹികളുടെ മക്കളിൽ നിന്നും എസ് എസ് എൽ സി , പ്ലസ് ടു , യു എസ് , എസ് എന്നീ പരീക്ഷകളിൽ വിജയം നേടിയവർക്ക് എ പി നസീമ ഉപഹാരങ്ങൾ നൽകി. സി എം ടി മുഖ്യാതിഥിയായിരുന്നു.
തിരൂർ സാംസ്കാരിക വേദി പ്രസിഡൻ്റ് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ഇ.കെ മുഹ്തസിം ബില്ലാഹ് , കെ എം നൗഫൽ , പി.പി അബ്ദുൾ റഷീദ് , നൗഷാദ് അന്നാര , കെ എസ് ബദ്റുദ്ദീൻ , പി എ റസാഖ് , പി പി റസാഖ് , ആഫിയ നൗഫൽ , അഷ്റഫ് കരുമരക്കൽ എന്നിവർ പ്രസംഗിച്ചു. അവധിക്കാലത്ത് ഇത്തരം മനോഹരമായ ഒരു വേനൽ മഴ പരിപാടി സംഘടിപ്പിച്ചതിൽ എല്ലാവരും പ്രശംസിച്ചു.
Leave a Reply