വൈരങ്കോട് കമ്മറമ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേ ടിയവർക്കുള്ള ഉപഹാരം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ വിതരണോത്ഘാടനം നിർവഹിക്കുന്നു.

തിരുന്നാവായ :വൈരങ്കോട് കമ്മറമ്പ് കൂട്ടായ്മ കരിയർ ഗൈഡൻസ് ക്ലാസ്സും വിദ്യാർത്ഥികൾക്കുള്ള ആദരവും സംഘടിപ്പിച്ചു . തിരൂർ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാര വിതരണോത്ഘാടനം നിർവഹിച്ചു .കുട്ടായ്മ പ്രസിഡന്റ്‌ അമരിയിൽ മുഹമ്മദ്‌ കുട്ടി എന്ന ബാപ്പു അധ്യക്ഷത വഹിച്ചു.എസ്. എൽ സി, പ്ലസ് ടു, വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു.എഡ്യൂക്കേഷനൽ മോട്ടിവേറ്റർ അക്ബർ അമരിയിൽ ആധുനിക കാലത്തെ കരിയർ ഓപ്ഷൻ എന്ന വിഷയത്തെ സംബന്ധിച്ച് ക്ലസ്സെടുത്തു.തലക്കാട്
ഗ്രാമ പഞ്ചായത്ത് മെമ്പർ എ. കുഞ്ഞിമൊയ്തീൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. പി.അബ്ദുൽ ലത്തീഫ് , വി.നൗഷർവാൻ ,
വി.നൗഫൽ, എ. നൗഷാദ് എന്ന ബാവ , ടി.റിയാസ്, ടി.മജീദ് ,പി.കുഞ്ഞീദു, എ.വി. അനീഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.