
തിരൂർ: സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽ
കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്പോർട്സ് ലഹരി വിരുദ്ധ സന്ദേശയാത്രയുടെ
സംസ്ഥാന തല സമാപനം മെയ് 26 വൈകിട്ട് 4 മണിക്ക് തിരൂരില്‍
നടക്കുമെന്ന് സംഘാടകർ വാർത്താ
സമ്മേളനത്തിൽ പറഞ്ഞു.
മെയ് 5 ന് കാസർഗോഡ് നിന്ന്
തുടങ്ങി 14 ജില്ലകളിലും
നിരവധി കേന്ദ്രങ്ങളിൽ
നടന്ന പര്യടനത്തിന്
ശേഷമാണ് സന്ദേശ യാത്ര തിരൂരിൽ
സമാപിക്കുന്നത്.
തിരുർ ഗവ: ബോയ്സ്
ഹയർ സെക്കൻഡറി സ്കൂളിൽ
സംസ്ഥാനതല
സമാപനത്തിൽ
പ്രമുഖരായ ജനപ്രതിനിധികളും
ദേശീയ,അന്തർദേശീയ കായിക
താരങ്ങളും പങ്കെടുക്കും.
സന്ദേശ യാത്രയുടെ സമാപന മഹാ സമ്മേളനത്തിൻ്റെ
മുന്നോടിയായി വൈകിട്ട് 3 മണിക്ക്
തഴെപ്പാലം മുൻസിപ്പൽ
സ്റ്റേഡിയം പരിസരത്തു നിന്നും വാക്കത്തോൺ ലഹരി വിരുദ്ധ
സന്ദേശ റാലി നടത്തും.
റാലിയിൽ
ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, ദേശീയ അന്തർദേശീയ കായിക താരങ്ങൾ ഉൾപ്പെടെ 5000ത്തോളം കായിക താരങ്ങള്‍, എസ്.പി.സി,
സ്കൗട്ട് & ഗൈഡ്സ്, എന്‍.സി.സി., എന്‍.എസ്.എസ്., ജെ.ആര്.സി., അങ്കണവാടി ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍,
വ്യാപാരി വ്യവസായികൾ
വിവിധ മേഖലകളില്‍പെട്ട ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നാടൻ കലാരൂപങ്ങൾ,
വാദ്യഘോഷങ്ങൾ,നിശ്ചലദൃശ്യങ്ങൾ
എന്നിവ റാലിക്ക് കൊഴുപ്പേക്കും.
റാലി താഴെപ്പാലം
പുങ്ങോട്ടുക്കുളം വഴി
ഗവ:ബോയ്സ് ഹൈസ്ക്കൂളിൽ സമിപിക്കും.
തുടർന്ന് തിരൂര്‍, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളിൽ നിന്നും എസ്.എസ്.എല്‍.സി., വി.എച്ച്.എസ്.സി., +2, സി.ബി.എസ്.സി. പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍,
ദേശീയ അന്തർദേശീയ മികവ് പുലർത്തിയ കായിക താരങ്ങൾ
എന്നിവരെ അനുമോദിക്കും.
തുടർന്ന് ഗായകൻ
ഹനാൻഷാ ഒരുക്കുന്ന
സംഗീത പരിപാടി നടക്കും.
പരിപാടിയുടെ മുന്നോടിയായി
ഉച്ചക്ക് 2 മണിക്ക്താഴെപ്പാലം
എം.ഇ. എസ് സെൻട്രൽ സ്കൂളിൽ
വെച്ച് തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലുക്ക് പരിധിയിലെ 5 വയസിന് താഴെയുള്ളെ കുഞ്ഞുക്കൾ
ലഹരിക്കെതിതിരെ
നിറം കൊടുക്കാടുക്കും.
പുച്ചക്കാരു മണികെട്ടും എന്ന സന്ദേശത്തിൽ
മെഗാ ബാല കളറിംഗ് മത്സരത്തിൽ തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്ക് പരിധിയിലെ അംഗനവാടി
പ്രീ പ്രൈമറി
കുഞ്ഞുങ്ങളാണ്
പങ്കെടുക്കുന്നത്.
പങ്കെടുക്കുന്ന
മുഴുവൻ കുട്ടികൾക്കും കായിക വകുപ്പ് മന്ത്രി ഒപ്പിട്ട സർട്ടിഫിക്കറ്റും
മറ്റു സമ്മാനങ്ങളും
സമ്മാനിക്കും.
വിജയികളാക്കുന്ന ഒന്നും, രണ്ടും മൂന്നും സ്ഥാനകാർക്ക്
യഥാക്രമം 2000, 1500, 1000 രൂപ വീതവും
തുടർന്നുള്ള പത്ത് പേർക്ക് 500 രൂപ വീതവും ക്യാഷ്
പ്രൈസും മൊമൻ്റോയും
സമ്മാനിക്കും.മത്സരം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ
ഉദ്ഘാടനം ചെയ്യും.
കുറുക്കോളി മൊയ്തിൻ എം.എൽ. എ,ജില്ലാ കളക്ടർ
വി ആർ വിനോദ്,
സബ് കളക്ടർ
ദിലിപ് കൈനിക്കര
തുടങ്ങി ജനപ്രതിനിധികൾ
ഉദ്യോഗസ്ഥർ,ചിത്രകാരന്മാർ
കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും.
സമാപന പരിപ്പാടിക്കായി
നിർമ്മിച്ച ലോഗോ
സ്പോർട്സ് കേരള ഫൗണ്ടോഷൻ ഡയരക്ടർ ആഷിഖ് കൈനികര
ജില്ലാ ഫുട്ബോൾ അസോസിയേഷൻ
പ്രസിഡണ്ട് ജലീൽ മയൂരക്ക് നൽകി
പ്രകാശനം ചെയ്തു.
പ്രശ്സ്ത രൂപകൽപകനായ
അസ്ലം തിരൂർ ആണ്
ലോഗോ രൂപകൽപന
ചെയ്തത്.
പത്രസമ്മേളനത്തിൽ
സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയരക്ടർ ആഷിഖ് കൈനിക്കര ,
പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ
ഗഫൂർ പി. ലില്ലിസ്
ജില്ലാ ഒളിമ്പിക് അസോസിയേഷൻ
സെക്രട്ടറി ഋഷികേഷ് കുമാർ
ജില്ലാ ഫുട്ബോൾ അസോസിയേഷൻ
പ്രസിഡണ് ജലീൽ മയൂര , പ്രോഗ്രാം കൺവീനർ മുജീബ് താനാളൂർ , കോ-ഡിനേറ്റർ കെ.ടി. ഇബ്നു വഫ എന്നിവർ
പങ്കെടുത്തു.
Leave a Reply