പുത്തൻചിറ:വെള്ളൂർ കോവിലകത്ത് കുന്ന് കരുപടന്ന റോഡിൽ വെള്ളൂർ ലക്ഷം വീടിന് സമീപം നിലമ്പതിയുടെ തൊട്ട് പടിഞ്ഞാറെ വീട്ടിൽ താമസിക്കുന്ന വാഴയ്ക്കാമഠംരായൻ്റെ വീട്ടിലേക്ക് ഒരു മഴ പെയ്ത് കഴിഞ്ഞാൽ വീട്ടിലേക്ക് കയറുവാൻ പറ്റുന്നില്ല റോഡിൽ നിറഞ്ഞ് കിടക്കുന്ന ചേറ് വെള്ളം വാഹനങ്ങൾ പോകുമ്പോൾ വെള്ളം തള്ളി ഇറയത്ത് വരെ എത്തും.കുഞ്ഞുകുട്ടികൾക്ക് പോലും ഇറയത്ത് വരുവാൻ സാധിക്കുന്നില്ല. അത്രയും ചെളിവെള്ളം മുറ്റത്തും, ഇറയത്തും കെട്ടികിടക്കുകയാണ്. തെക്കോട്ട് ഒരു കാന കീറിയാൽ വെള്ളം ഒഴുകി പോകും.ഗ്രാമപഞ്ചായത്തിൽ നേരിട്ട് പരാതികൊടുത്തിട്ട് ഈ റോഡ് ഗ്രാമപഞ്ചായത്തിൻ്റെ എല്ലാ എന്നാണ് പറയുന്നത്. തുടർന്ന് പൊതുമരാമത്ത് വകുപ്പിന് അപേക്ഷ കൊടുത്തു, അവർ പറയുന്നത് അവരുടെ റോഡല്ല എന്നാണ്. ‘ശരിക്കും
റോഡ്’ തൃശ്ശൂർ ജില്ലാപഞ്ചായത്ത് ആളൂർ ഡിവിഷനിൽ പെട്ട റോഡാണ് എന്ന് 2002 ൽ വച്ച ശിലാഫലകം ഉണ്ട്. അടിയന്തിരമായി ഇവിടെ കാനനിർമ്മിച്ച് ഇവിടത്തെ വെള്ള കെട്ടിന് ശ്വാശത പരിഹാരം ഉണ്ടാക്കണമെന്ന് പൊതുപ്രവർത്തകൻ പി.സി. ബാബു ആവശ്യപെട്ടു.

Leave a Reply

Your email address will not be published.