കാട്ടൂർ:ഇരിങ്ങാലക്കുട ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ നിയോജകമണ്ഡലം പ്രത്യേക വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. കാട്ടൂർ പഞ്ചായത്തിൽ വാർഡ് 8 ലെ ഇ എം എസ് റോഡിന് 10 ലക്ഷം രൂപയാണ് മന്ത്രി അനുവദിച്ചത്.
ഇ എം എസ് റോഡ് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ലത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എസ് അനീഷ്, സ്വപ്ന ജോർജ്, രമഭായ് ടീച്ചർ, ജയശ്രീ സുബ്രഹ്മണ്യൻ, പഞ്ചായത്ത് സെക്രട്ടറി വി എൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.