
മലപ്പുറം : കൊച്ചി ഗോകുലം കൺവെൻഷൻ സെൻററിൽ നടന്ന എൽകെ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2025 ൽ ആദരവ് നേടി സൂര്യാ സുൽഫി ശ്രദ്ധേയനാകുന്നു.
മലപ്പുറം മൈലപ്പുറം സ്വദേശിയായ ഈ 58 കാരൻ കഴിഞ്ഞ അരപ്പതിറ്റാണ്ടായി ഷോർട്ട് ഫിലിം ഡയറക്ഷൻ രംഗത്ത് അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും പ്രവർത്തിക്കുകയും ചെയ്യുന്നു.
2025 ൽ സംവിധാനം ചെയ്ത തിരിച്ചറിവ് എന്ന ഷോർട്ട് ഫിലിമിന്റെ ഡയറക്ടർ എന്ന നിലക്കാണ് ഈ അംഗീകാരം ലഭിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പ്രശസ്ത സിനിമാ സംവിധായകരായ ടിവി ചന്ദ്രൻ, സിബി മലയിൽ, കമൽ എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത സിനിമാ സംവിധായിക വിധു വിൻസെന്റാണ് പ്രശസ്തി പത്രം നൽകി ആദരിച്ചത്.
നാനൂറിലധികം ഫിലിമുകളിൽ നിന്നും സൂര്യാ സുൽഫിയുടേതടക്കം 28 ഷോർട്ട് ഫിലിമുകളാണ്, കമൽ, എ. കെ. സാജൻ, സുന്ദർദാസ് എന്നിവരുൾപ്പെട്ട ജൂറി പാനൽ തിരഞ്ഞെടുത്തത്.പാവപ്പെട്ട കുടുംബത്തിലെ കുട്ടിയുടെ സ്കൂൾ വിനോദ യാത്രയുമായി ബന്ധപ്പെട്ട്. ഒരു നല്ല സന്ദേശം സമൂഹത്തിനു നൽകുന്നതാണ് ഇതിവൃത്തം.
ചിലന്തികൾ എന്ന കുറ്റാന്വേഷണ ടെലിഫിലിം, ഡയറക്റ്റ് ചെയ്തു കൊണ്ടാണ് ഈ രംഗത്ത് തുടക്കം കുറിച്ചത്. അതോടു കൂടി സൂര്യ എന്റർ ടൈനേഴ്സ് എന്ന ബാനറിനു രൂപം കൊടുത്തു. അതെ പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങി.ഇത് വരെ ചെയ്ത ഷോർട്ഫിലിമുകളിൽ പെട്ടതാണ് കണിക്കൊന്ന പൂക്കുമ്പോൾ, മുറ്റത്തെ മുല്ല, ബഡായി ബാപ്പു, ദാമുവും കോമുവും തുടങ്ങിയവ.
പ്രശസ്ത സിനിമാ സീരിയൽ താരമായ സാജൻ സൂര്യയെയും പുതുമുഖ പ്രതിഭ കളെയും ഉൾപെടുത്തികൊണ്ട് എം ജീ പ്രൊഡക്ഷനുവേണ്ടി ചെയ്ത ഗുസ്തിവാല എന്ന ഹോം സിനിമയിലൂടെ സ്വതന്ത്ര സംവിധാനം ചെയ്തുകൊണ്ടാണ് ഈ രംഗത്ത് സജീവമായത്. ജന്മ നാടായ മൈലപ്പുറത്തെ എ. എം. എൽ. പി. സ്കൂളിന്റെ നൂറാം വാർഷികത്തിന് പി. ടി. എ. ഭാരവാഹികളിൽ നിന്നും ബെസ്റ്റ് ടെലിഫിലിം ക്രീയേറ്റർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മലപ്പുറം പൊതുമരാമത്ത് വകുപ്പിൽ ഡ്രാഫ്റ്റ്സ് മാനായി ജോലി ചെയ്തിരുന്ന സുൽഫി, കോട്ടപ്പടി വ്ലോഗ് പോലുള്ള പ്രാദേശിക ചാനലുകളിലും മറ്റുമായി,ഹോം സിനിമ,ടെലിഫിലിം, ഷോർട്ട്, ഫിലിമുകൾ എന്നിവക്ക് സ്ക്രിപ്റ്റ് എഴുതിയും, ഡയറക്ഷൻ ചെയ്തും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ദുനിയാവ് എന്ന ഷോർട്ട് ഫിലിം,ഈ മാസം കോഴിക്കോട് നടക്കുന്ന മലബാർ സൗഹൃദ വേദിയുടെ ഏഴാമത് ഷോർട്ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.റെസിഡൻഷ്യൽ ഫ്ലാറ്റുകളുടെ സുരക്ഷാ ചുമതലയുള്ള വൃദ്ധനായ ഒരു വാച്ച്മാന്റെ കഥ പറയുന്ന പുതിയ ഷോർട്ഫിലിമിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ഇദ്ദേഹം.
Leave a Reply