മലപ്പുറം: നിലമ്പൂരിലെ ആദിവാസികൾക്ക് സർക്കാർ നൽകിയ വാക്ക് പാലിക്കണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കലക്ട്രേറ്റ് പടിക്കൽ ആദിവാസികൾ നടത്തുന്ന രണ്ടാംഘട്ട ഭൂസമരപ്പന്തൽ എസ്ഡിപിഐ ജില്ലാ നേതാക്കൾ സന്ദർശിച്ചു

60 കുടുംബങ്ങൾക്ക് 50 സെൻറ് വീതം നൽകാമെന്ന് സർക്കാർ നേരത്തെ രേഖാമൂലം ഉറപ്പ് നൽകിയതാണ്. എന്നാൽ സർക്കാർ നൽകിയ സമയപരിധി കഴിഞ്ഞിട്ടും ഇനിയും സമയം വേണമെന്നാണ് സർക്കാർ പറയുന്നത്. ഇത് ആദിവാസി വിഭാഗത്തോട് സർക്കാർ കാലങ്ങളായി കാണിക്കുന്ന വഞ്ചനയുടെ തുടർച്ചയാണ്. അടിയന്തിരമായി പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്നും എസ്ഡിപിഐ നേതാക്കൾ ആവശ്യപ്പെട്ടു

സമരപ്പന്തലിലുള്ള പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു, ബിന്ദു വൈലാശേരി തുടങ്ങിയവരെ എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി, വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, ജനറൽ സെക്രട്ടറി മുസ്തഫ പാമങ്ങാടൻ, സെക്രട്ടറി കെ മുഹമ്മദ് ബഷീർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പികെ മുഹമ്മദ് സുജീർ, ഇർഷാദ് മൊറയൂർ, കമ്മിറ്റിയംഗം ഹംസ തലകാപ്പ്, മലപ്പുറം മണ്ഡലം പ്രസിഡന്റ് സി പി നസറുദ്ദീൻ എന്നിവർ സന്ദർശിച്ചു ഐക്യദാർഢ്യം അറിയിച്ചു.

Leave a Reply

Your email address will not be published.