
*ഫൈനലിൽ കണ്ണൂർ പ്രസ്ക്ലബിനെ പരാജയപ്പെടുത്തിയാണ് മലപ്പുറത്തിന്റെ കിരീടം
മലപ്പുറം: കാസർകോട് നടന്ന പ്രഥമ സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി മത്സരത്തിൽ മലപ്പുറം പ്രസ്ക്ലബ് ചാമ്പ്യൻന്മാരായി. ഫൈനലിൽ കരുത്തരായ കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് മലപ്പുറത്തിന്റെ ചരിത്രവിജയം. എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ച് മത്സരത്തിൽ മലപ്പുറം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സെമിയിൽ പത്തനംതിട്ടയെ തറപ്പറ്റിച്ചാണ് മലപ്പുറം ഫൈനലിൽ പ്രവേശിച്ചത്. ലീഗ് റൗണ്ടിൽ കോഴിക്കോടിനെയും കാസർകോടിനെയും മലപ്പുറം പരാജയപ്പെടുത്തിയിരുന്നു.
Leave a Reply